Friday, 24 November 2017

'എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നറിയില്ല'.....


നിനക്കായ് നിദ്ര വഴിമാറിപ്പോയ യെൻ കൺപീലികളിൽ പ്രണയം സ്വപ്നങ്ങൾ ചാലിച്ച്
മഷിയെഴുതുമ്പോൾ മനസ്സിലറിയാതെ കോറീടുന്നത് നിന്റെ ചിത്രങ്ങൾ മാത്രം...
അകന്നകന്നു പോയീടുമ്പോൾ നീയറിയുന്നില്ല നിന്നോടൊപ്പം എന്നിൽ നിന്നകന്നീടുന്നയെൻ ശ്വാസ താളത്തെ..എന്റെ നിദ്രയിൽ എനിക്കു കൂട്ടായ
നിന്റെ നിശ്വാസം ഇന്നില്ലാതാവുമ്പോൾ നിന്റെ ഓർമ്മകൾ നിറം ചാർത്തിയ
എന്റെ സ്വപ്നത്തിൻ ചിതയൊരുങ്ങുന്നു..കൈവിരൽ തുമ്പാൽ നീ തൊട്ടുണർത്തിയ
എന്റെ മനസ്സിൻ വീണകമ്പികൾ ഒരു ശ്രുതി മീട്ടാനാവാതെയിന്നതിൻ
തന്ത്രികൾ മുറുകീടുന്നു.. ചിലപ്പോഴൊക്കെ മനസ്സല്‍പ്പം ശാന്തമാവാറുണ്ട്.
പെയ്തൊഴിഞ്ഞ ആകാശം പോലെ ഇരുണ്ട മേഘങ്ങളില്ലാതെ,തിരയടങ്ങിയ തീരം പോലെ ആര്‍ത്തിരമ്പുന്ന ശബ്ദ കോലാഹലങ്ങളില്ലാതെ...ആ നിമിഷത്തില്‍ എനിക്കെന്‍റെ പ്രണയം പോലുമന്യമാണ്.സുപ്രഭാതം , ശുഭ ദിനം ..

Sunday, 12 November 2017

നടന്നു തീർന്ന വഴികളിൽ ഏതോ നിമിത്തം പോലെ നിന്നെ കണ്ടു മുട്ടി ഏതോ നിമിഷത്തിൽ കാലം നമ്മളെ കൂട്ട്കാരാക്കി കൊഴിഞ്ഞു വീണ നിമിഷങ്ങളെ നോക്കി കണ്ണ്നീർ മഴ ആർത്തലച്ചു പെയ്യുകയാണ് ആരുടെയൊക്കെയോ നൊമ്പരമോ വിരഹമോ പ്രണയമായക്കെയോ മനസ്സിനെ പുൽകി ഉണർത്തുകയാണി മഴ പൊഴിക്കുമ്പോഴും ഓർമ്മകളിൽ നമ്മുടെ സ്വപ്‌നങ്ങൾ ബാക്കിയാക്കി യാത്ര പറയത് പിരിയുമ്പോൾ ഒടുവിൽ എനിക്കുറങ്ങുവാൻ നിന്റെ ചുവട്ടിൽ ഒരിടം വേണം...
ചുവന്ന പൂവിനോടുള്ള പ്രണയം പലകുറി എത്തിച്ച വാകമരച്ചോട്ടിൽ.. തനിച്ചിരുന്നു പ്രണയം പങ്കിട്ട നിന്റെ തണലിൽ...
ഇനിയെന്റെ ഓർമകൾക്ക് മീതെ പൊഴിയുക.. ഒരു പ്രണയ വിരഹത്തിന്റെ ദുഃഖം എന്റെ മനസിലും തളം കെട്ടിക്കിടന്നിരുന്നു.
ഇന്നെന്റെ ഹൃദയത്തില് ഞാനൊരു കല്ലറ തീര്ക്കുന്നു.നിനക്കായി ഞാനെന് മനസ്സില് നട്ടു നനച്ചു വളര്ത്തിയ സ്നേഹപൂക്കള്, നിനക്ക് വേണ്ടാത്ത,നീ പിച്ചിയെറിഞ്ഞ ആ പൂക്കള് ഇനിയവിടെ അന്ത്യവിശ്രമം കൊള്ളും,ഒരിക്കലും ഉണരാത്ത നിദ്രയിൽ ലയിച്ചു അവയൊക്കെയും എന്നുമെന്റെ മനസ്സിൽ തന്നെ ഉണ്ടാവും.പ്രതീക്ഷ നിറഞ്ഞ എന്റെ കാത്തിരിപ്പിനപ്പുറം നീ തിരിച്ചറിയാന് ശ്രമിക്കാതെ പോയ
എന്റെ മനസിന്റെ വിങ്ങൽ ,നിന്റെയുള്ളിൽ ഒരു പുനർചിന്തക്ക് കാരണമാവില്ലെന്നരിയാം....എങ്കിലും .......ജനിമ്രിതികൾക്കപ്പുറം
ഇനിയുമൊരു ജന്മമുണ്ടെങ്കിൽ .................നിനക്കായ് .....ഞാൻ വീണ്ടും ..വരും ... ശുഭ രാത്രി , സുഖ നിദ്ര ....

Tuesday, 10 October 2017

ഞാൻ സ്നേഹിച്ചത് നിന്റെ സൗന്ദര്യത്തെയല്ല..................
എന്നെ ജീവനേക്കാളേറെ സ്നേഹിക്കുന്ന നിന്റെ മനസ്സാണ്...
ഞാനൊന്നു പിണങ്ങുമ്പോൾ നിറയുന്ന നിന്റെ കണ്ണുകളാണ്....
എനിക്കായി കാത്തിരിക്കുന്ന നിന്റെ ഹൃദയമാണ്....
കുറച്ചുനേരം കാണാതാവുമ്പോൾ അന്വേഷിക്കുന്ന ആ പേടിയാണ് പിന്നെ നിന്റെ നിഷ്കളങ്കമായ ആ പുഞ്ചിരിയാണ്....
അവൾക്കറിയില്ലല്ലോ, അവളേക്കാൾ വലുതായി എനിക്ക്
ആരുമില്ലെന്ന്...
അവളോട് ഓരോന്ന് പറയുന്നതും , വഴക്കിടുന്നതുമെല്ലാം അവളുടെ
മനസ്സിൽ എന്നോട് ദേഷ്യം തോന്നുമ്പോൾ ഞാൻ പഞ്ചാരയടിക്കാൻ
പോകാത്തതും......
മറ്റൊന്നും കൊണ്ടല്ല,
എനിക്ക് അവളോടുള്ള സ്നേഹം
അത് എന്നും എൻ്റെ മനസ്സിൽ ഉണ്ടാകും,
അത് ചുമ്മാ പുറത്തൊരു പ്രഹസനം പോലെ കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല......
അതിനെ എൻ്റെ അഹങ്കാരമായും, സ്വാർത്ഥതയായി കണ്ടാലും
കുഴപ്പമില്ല......
എന്നിലെ സ്നേഹം ഒരിക്കലും ഒരു കളങ്കമില്ലാതെ
അവളോടൊപ്പമുണ്ടാകും.........സുപ്രഭാതം , ശുഭ ദിനം ......

Monday, 9 October 2017

എന്നെ ഇഷ്ടപ്പെടാൻ ഒരുപാട്‌ കാര്യങ്ൾ ഉണ്ടെന്ന് അന്ന് അവൾ എന്നോട്‌ പറഞ്ഞിരുന്നു.പക്ഷെ ഇന്ന് എന്നെ വെറുക്കാനും ഒരുപാട്‌ കാരണങ്ങൾ ഉണ്ടെന്നും പറയുന്നു .കാരണം ഉണ്ടാകും എന്നതിൽ ഉപരി കണ്ടെത്തിയിട്ടുണ്ടാകും എന്നു പറയുന്നതാവും ശരി, കൈ കോർത്ത്‌ പിടിച്ച ആ ദിനങ്ങൾ പിന്നെ നേരം പോക്കിന് വേണ്ടി ചെയ്ത ചില കാര്യങ്ങൾ.അങ്ങനെ അങ്ങനെ എത്ര എത്ര കാര്യങ്ങൾ.എന്നാൽ ഇന്ന് എനിക്ക്‌ അതുമാത്രമാണു എന്റെ
ആകെ സമ്പാദ്യം .മഴയിൽ കുളിച്ച്‌ മനസ്സ്‌ പങ്കിട്ട്‌ ആ നാളുകൾ, ഒരിക്കലും പിരിയില്ല എന്ന് പറഞ്ഞ അവൾ  എന്ന് എന്നെ  ഒറ്റപ്പെടലിന്റെ പടുകുഴിലേക്കു തളിട്ടു , സങ്കടമോ പരിഭവമോ ഇല്ല... എവിടെ ആയിരുന്നാലും നീ സന്തോഷത്തോടെ ഇരുന്നാൽ മതി , ശുഭ രാത്രി , സുഖ നിദ്ര ...

Friday, 6 October 2017

നമുക്കിടയിൽ ഉയർന്നു വരുന്ന ഒരു ചോദ്യം അതാണു ഇന്ന് പറയുന്നത്‌
ഞാൻ നിന്റെ ആരുമല്ല
ഈ ചോദ്യം നാം ചിലരോട്‌ ചോദിക്കാറുണ്ട്‌.
ഇല്ലെ ഉത്തരം മൗനം ആകുന്നിടത്ത്‌ അവസാനിക്കുന്ന ചില ബദ്ദങ്ങൾ.ചിലപ്പോ ആ ചോദ്യം തന്നേ അവസാനിപിക്കും.
വിറയാർന്ന ചുണ്ടാൽ വീണ്ടും ചോദിക്കാൻ തോന്നുമോ ആ ചോദ്യം.
അടി വയറ്റിൽ തുടങ്ങി കഴുത്തോളം ഒരു വേദന ഉടലെടുക്കും
ഒരു വാക്ക്‌ മിണ്ടാൻ
സകല ദൈവങ്ങളോടും കൈ കൂപ്പി തൊഴുതു പോകുന്ന നിമിഷം, പെയ്തു തീരാത്ത ദാഹവുമായി ഞാൻ നിൻ അരുകിൽ പ്രിയ തോഴി അറിഞ്ഞു ഞാൻ നിൻ മോഹം ഇന്നലെ കളുടെ രാത്രിൽ
നിനച്ചിരിക്കാതെന്‍ സ്വപ്നങ്ങളില്‍ ചേക്കേറിയ പ്രിയ തോഴി ....
നിന്‍ പ്രണയം എപ്പോഴാണ് ഞാന്‍ അറിഞ്ഞത്.....ആകാശ നീലിമയും കടലിന്നാഴവും അളക്കുവാനാകുമോ..?
അത്രമേല്‍ ഗാഡമാണ്‌ എന്‍റെ പ്രണയം .....
വഴിപിരിഞ്ഞു പോകുമെങ്കിലും എന്‍ കൈമുതല നിന്‍ ആര്‍ദ്രമാം ഓര്‍മ്മകള്‍ മാത്രം ....സുഖവും ദുഖവും  കണ്ണീരും കിനാവും ജീവന്റെ മധുരമാം നേര്‍കാഴ്ചകള്‍ മാത്രമെന്ന് , Miss You Lots .... ശുഭ രാത്രി , സുഖ നിദ്ര ....

Wednesday, 27 September 2017

വിരഹം വല്ലാത്തൊരു അവസ്ഥയാണ്......
പ്രണയം തകരുമ്പോൾ ചുറ്റുപാടുമുള്ളവർ
പറയും "നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട വിട്ടു കള"....ഒന്ന് ചിരിച്ചു കൊണ്ട് നമ്മൾ പറയും "ഏയ് ഒന്നുമില്ല ഞാൻ അതൊക്കെ അപ്പോഴേ മറന്നു" .
പക്ഷെ......
ജീവിത യാത്രയുടെ ഓരോ വഴിയിലും ആ ഓർമ്മകൾ നമുക്കൊപ്പം ഉണ്ടാവും നമ്മൾ എത്രയൊക്കെ മറക്കാൻ
ശ്രമിച്ചാലും.നൊമ്പരപ്പെടുത്തുന്ന ആ ഓർമ്മകൾക്ക് ഒരു സുഖമാണെന്നാണ്
പലരും പറയാറുള്ളത്,,.....,,,
കാലത്തിന്റെ കുത്തൊഴുക്കിൽ തീരം
തേടി തളരുന്ന ഏകാന്തമായ നമ്മുടെ നിമിഷങ്ങളിൽ
ആ ഓർമ്മകൾക്ക് നെഞ്ച് പൊള്ളിക്കുന്ന വേദനയുണ്ടാവും ...ശുഭ രാത്രി, സുഖ നിദ്ര .

Sunday, 24 September 2017

കാലവും, സമയവും ആർക്കും വേണ്ടി കാത്തുനിൽക്കാതെ കടന്നുപോയി ... എനിക്കുമുണ്ടായിരുന്നു ഒരു പാട് ആഗ്രഹങ്ങൾ സ്വപ്നങ്ങൾ.കണ്ട കിനാവുകൾക്ക് മഴവില്ല് പോലെ മനോഹരവും വർണ്ണാഭവുമായിരുന്നു.
പക്ഷെ ആ സ്വപ്നങ്ങൾക്ക് ജീവനേകാൻ എനിക്കായില്ല, ഒരുപാട് സ്വപ്നങ്ങൾ നെയ്ത് കൂട്ടി'. രാത്രിയുടെ യാമങ്ങളിൽ ഞാൻ കണ്ട കിനാക്കളിൽ എല്ലാം അവൾ  ആയിരുന്നു.എന്റെ കുസൃതികൾ കാണാൻ വേണ്ടി അവൾ ചൊടിപ്പിക്കുന്ന വാക്കുകൾ ഇന്ന് ഞാൻ കേൾക്കാൻ കൊതിക്കുന്നു,  അവളുടെ  മടിയിൽ ഉറങ്ങാൻ ഞാൻ വെമ്പുന്നു. അവളുടെ കളിതമാശകൾ കേൾക്കാൻ തുടിക്കുന്നു, ചിലപ്പോൾ ഈ നഷ്ട സ്വപ്നങ്ങൾക്കും ജീവനുണ്ട്. ഒരായുസ്സിന്റെ... ഇഷ്ടപ്പെട്ടവരുടെ സ്പർശനമോ സാമീപ്യമോ ഇല്ലാത്ത അവസ്ഥ അത് വല്ലാത്തൊരു വേദനയാ. ശുഭ അത്രി , സുഖ
നിദ്ര ..

Saturday, 23 September 2017

ഹൃദയതീവ്രതയില്‍ നിനക്കായ് ഞാന്‍ രചിച്ച കവിതയാണു എനിക്കു നിന്നോടുള്ള എന്‍റെ പ്രണയം...
ഋതുകാലഭേദമില്ലാതെ നിനക്കായ് ഞാന്‍ മനസ്സില്‍ സൂക്ഷിച്ച എന്‍റെ പ്രണയം..
നിന്നെ പരിചയപെട്ട അന്നു മുതല് നിന്റെ സാമീപ്യം എനിക്ക് ഇഷ്ടമായിരുന്നു നിന്നോടോപ്പമുള്ള ഓരോ നിമിഷവും
എന്റെ മനസു സന്തോഷിക്കുകയായിരുന്നു.
എന്റെ മനസിലെ ചിത്രങ്ങൾക്ക് നിറം പകർന്നു വീണ്ടും എന്നിൽ പ്രതീക്ഷയുടെ സ്വപ്നങ്ങൾ സമ്മാനിച്ച് നീ എന്നിൽ നിറയുകയായിരുന്നു.
നിന്നെ അറിയാൻ തുടങ്ങിയ നേരം എന്നിൽ ഉണ്ടായ കൗതുകം ഇന്ന് ഒരു പ്രണയമായ് എന്ന് ഞാൻ അറിയുന്നു. കാറും കോളും ഇല്ലാതെ നിന്റെ സൗഹൃദം പ്രണയമായ് എന്നിൽ പെയ്തിറങ്ങി നോവും നൊമ്പരങ്ങളും നല്കി ഓരോ ദിനങ്ങളും കടന്നു പോകുമ്പോൾ പിന്നെയും പിന്നെയും എന്റെ മനസ് കൊതിക്കുന്നുണ്ടായിരുന്നു ഒരു പ്രണയത്തിനു വേണ്ടി...
ഇന്നിതാ നിന്നിലൂടെ പ്രണയം എന്നിൽ നിറയുന്നു . ഏതോ ഒരു നിമിഷത്തിൽ നിന്നോട് ഞാൻ അടുത്തുപോയ് നിന്റെ വാക്കുകളിൽ നീ എന്നെ നിന്നിലേക്ക് ചേർത്തു. ഇതളുകളിൽ തേൻ നിറയുന്ന ഒരു ചുവന്ന പനിനീർ പുഷ്പം നിനക്കായ് ഞാൻ എന്റെ ഹൃദയത്തിൽ സൂക്ഷിക്കുന്നു . വിദൂരതയുടെ വിസ്മൃതിയിൽ നിന്റെ രൂപം എനിക്ക് അന്യമായിരുന്നെങ്കിലും. മുറിവിൽ തേൻ പുരട്ടുന്ന നിന്റെ വാക്കുകളിൽ ഞാൻ എന്നെ മറന്നു . ഓർമകളിലെ ചില്ല് കൂടിലെ സ്വപ്നങ്ങൾ സ്വതന്ത്രമായ് ...
ഇന്നലെയും എന്റെ സ്വപനത്തിൽ നീ നിറഞ്ഞു നിന്നു .. പകൽ എരിഞ്ഞൊടുങ്ങി അസ്തമനം ചെയ്യുന്ന സൂര്യന്റെ ചുവന്ന കിരണത്തിൽ നീ കൂടുതൽ സൗന്ദര്യം ഉള്ളവളായി..
എനിക്കും നിനക്കും ഇടയിലുള്ള അകലം എനിക്ക് വ്യക്തമാണ് എങ്കിലും എന്നിൽ നിന്നും നിന്നെ പറിച്ചെറിയാൻ എനിക്കാകുന്നില്ല ..... ഹൃദയത്തിൽ നിന്നോട് അടങ്ങാത്ത പ്രണയമാണ്.
കാണാൻ കൊതിക്കുന്ന നേരം നീ അരികിലുണ്ടെന്ന ഒരു തോന്നലാണെന്നെ ഉന്മേഷവാനാക്കുന്നത്.കാറ്റടിച്ച് ഇലയനങ്ങുന്ന നിഴലുകൾ എന്റെ ജനൽ ചില്ലുകളിളൂടെ ഒഴുകി നീങ്ങുന്ന നേരം നീ എന്നരികിലേക്കോടിയെത്തിയതാണെന്ന് ഞാൻ വെറുതെ ചിന്തിക്കും, മെല്ലെ നിന്നെയൊന്നു കാണാനായി ജനൽ ചില്ലിനപ്പുറം നോക്കുന്ന നേരം മനസ്സറിയും എല്ലാം ഒരു തോന്നലായിരുന്നെന്ന്.മനസ്സിൽ മുഴുവനായി നിറഞ്ഞു നിൽക്കുന്ന നിന്നോടുള്ള സ്നേഹത്തിന്റെ കൊച്ചു വികൃതി മാത്രമാണതെന്നു മനസ്സറിയും നേരം എന്റെ കരളിലൊരു കത്തി കുത്തിയിറങ്ങിയ നോവുമായി ഞാൻ പിടയും.നിന്റെ നിഴലായി ഞാൻ നിന്നെ പിന്തുടരാൻ ശ്രമിക്കുമ്പോളൊക്കെയും നീ മരീചികയാവുന്നു.നിന്നെ കണ്ടു ഞാൻ നിന്നടുത്തേക്കോടിയെത്തുന്ന നേരം നീയില്ല, .......
നിന്റെ വശ്യമായ പുഞ്ചിരിയുമില്ല, വ്യക്തമായ ചിത്രങ്ങളിൽ നിന്നും അവ്യക്തമായ എവിടേക്കോ മറഞ്ഞകലുന്നു. പിന്നെ അന്ധകാരത്തിന്റെ ഭയാനകമായ നിശബ്ദത മാത്രം, എവിടെയോ രാക്കിളികളുടെ കൂട്ടമായ കരച്ചിലുകളും,
നിനക്കായി മാത്രം ഞാന്‍ കാത്തുവെച്ച സ്നേഹം , ഇന്നെന്റെ മനസ്സില്‍ ചെറിയ വിരഹമായ് വിരിയുന്നുണ്ട്... എങ്കിലും നിന്റെ ചിന്തകള്‍, ഒരു മഴപോലെ ഇന്നും എന്നിലേക്ക്‌ പെയ്തിറങ്ങുന്നു.
ഇന്നും ഞാന്‍ നിന്നെയുമോര്‍ത്ത് അലിഞ്ഞില്ലാതാകുകയാണ്
ഓരോ നിമിഷവും .... എനിക്കായി മാത്രം നീക്കി വച്ച നിന്‍റെ . മൌനത്തെ ഒരു ചുവര്‍ ചിത്രത്തില്‍ തറച്ചു വച്ച് എനിക്കേറെ പ്രിയമുള്ള വാക്കുകള്‍ ഞാനൊന്ന് വരച്ചോട്ടെ എന്നിട്ട് നീ പോയ്ക്കോളുക ....  സ്വന്തം സ്വപ്‌നമായ് മാറും വിധിയുടെ കളിയരങ്ങല്ലേ ജീവിതം.. അന്നു ഞാൻ പാടിയ പാട്ടിൻ‌റെ പല്ലവി അറിയാതെ ഞാനിന്നോർത്തു പോയി.. “നിനക്കായ് തോഴി പുനർജനിക്കാം..ഇനിയും ജന്മങ്ങൾ ഒന്നു ചേരാം, ശുഭ രാത്രി , സുഖ നിദ്ര ..
ഇന്ന് അവളുടെ ജന്മദിനമാണ് ഏകദേശം 4 വ൪ഷങ്ങൾക്കു മുമ്പ് ജീവിതത്തിലേക്ക് ഒരു ചെറുപുഞ്ചിരിയോടെ കടന്നുവന്നവൾ
ഞാൻ മറന്നെന്നു നടിച്ചത് അവളിലെ വ്യഗ്രത കാണാൻ വേണ്ടി
മാത്രമായിരുന്നു...ജീവിതയാത്രയിൽ വന്നു പോയേക്കാവുന്ന വെറുമൊരു അതിഥിയെ പോലെ കണ്ട അവളിന്നു൦ വന്ന പോലെ തന്നെ ആ യാത്രയുടെ ഭാഗമായി കൂടെയുണ്ടാകുമെന്നു വെറുതെ നിനച്ചു  അതുപോട്ടെ എന്റെ വിഷമങ്ങൾ എന്നിൽ തന്നെ ഒതുങ്ങട്ടെ .. ചുകന്ന വാകപൂക്കളെ നിങ്ങളിന്ന് അവൾക്കായി പൂക്കുക.എന്നിലെ വർണ്ണങ്ങളിന്നില്ല
മേഘങ്ങളെ നിങ്ങളിന്നു അവൾക്കായി മാത്രമായെന്നു പെയ്യുക
എന്നിലെ ആർദ്രത മരുഭൂമി കണക്കെയാണ്
കാഥികരെ, കവികളെ നിങ്ങളിന്നു അവൾക്കായി മാത്രമൊന്നെഴുതുക
എന്നിലെ വാക്കുകൾ ,കവിതകൾ ഇന്ന്
ദരിദ്രരാണ് ...അവള്‍ എന്നെ എല്ലാം പഠിപ്പിച്ചു, ചിരിക്കാനും കരയാനും സ്നേഹിക്കനുമെല്ലാം..പക്ഷെ അവള്‍ എന്നില്‍ നിന്നകലുംമ്പോൾ  ഒന്നുമാത്രം എന്നെ പഠിപ്പിച്ചില്ല, ഞാന്‍ എങ്ങനെ അവളെ മറക്കുമെന്ന്.. തിരിഞ്ഞു  നോക്കുമ്പോൾ കാലം ഒരുപാടു വേഗത്തിൽ ഓടിയതുപോലെ തോന്നും... എന്റെ മണ്ണാത്തിക്ക് ഒരു ആയിരം ജന്മദിന ആശംസകൾ ... ഇനിയും ഒരു നൂറു ജന്മ ദിനം ആഘോക്ഷിക്കാന്‍ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ ...

With Love ,

Mahesh 

Friday, 22 September 2017

ചില വിഷമങ്ങൾ ചിലരുടെ ചിരിച്ച മുഖം കണ്ടാൽ തീരും...പക്ഷേ ചിലർ സ്നേഹം പങ്ക് വെക്കുന്നത് കാണുമ്പോൾ. 
ചില വിഷമങ്ങൾ മനസിനെ വല്ലാതെ അലട്ടുമ്പോൾ
അതൊന്ന് പങ്ക് വെക്കാൻ ഒന്ന് ആശ്വസിപ്പിക്കാൻ നീ കൂടെ ഉണ്ടായിരുന്നുയെങ്കിൽ 
 എന്ന് കൊതിച്ചുപോയ നിമിഷങ്ങൾ ജിവിതത്തിൽ പലപോഴും കടന്ന് പോയിട്ടുണ്ട്. 
നീ എനിക്ക് നൽകിയ സ്വപ്നങ്ങൾ പ്രതീക്ഷകൾ കാതോരം കാതോരം നാം ചൊല്ലിയ വാക്കുകൾ.
വസന്തതെ തഴുകിയ കാറ്റ് പോലെ നീ വഴുതി അകന്നതും എല്ലാം മനസിന്റ്റെ തിരശീലയിൽ മിന്നി മറയുന്ന ചിത്രം പോലെ തോന്നുന്നു. 
കാലം ജീവിതത്തെ ഒരുപാട് മുമ്പോട്ടു  കൊണ്ടുപോകുമ്പോൾ ചില നിമിഷങ്ങളിൽ ജീവിതം ഇതിനെ ഒർമയെന്ന് വിളിച്ചേക്കാം. 
പക്ഷെ ഹൃദയത്തിന് അത് എന്നും വേദന തന്നെയാണ്.ചില തിരിച്ചറിയലുകള് നമ്മെ ഒരുപാട് മാറ്റിയെടുക്കും ....
ചില വിഷമങ്ങൾ നമ്മെ ഒരു നിസംഗ അവസ്ഥയ്ലേക്ക് തള്ളി വിടും ...
പിന്നെ ജീവിതത്തിൽ എന്തിനെയും നേരിടാൻ മനസ്സ് തയ്യാറായി കഴിഞ്ഞിട്ടുണ്ടാവും.
.ചില കാര്യങ്ങളിൽ നാം പറയാറില്ലേ പകരകാരൻ എന്നൊക്കെ അതുപോലെ അവളോടുളള സ്നേഹത്തിൽ ഞാനും ആരുടെയോ പകരകാരനായിരുന്നു.... ശുഭ രാത്രി സുഖ നിദ്ര ...

Wednesday, 13 September 2017

എന്റ്റെ ഇന്നലെകളെ ഞാൻ നിന്നെ  തിരയുകയാണ് , അതിന്‍റെ ഒരു കോണിലിരുന്ന്  ഞാന്‍ നിന്നെ മറക്കാന്‍ ശ്രമിക്കുകയാവും
ഹൃദയവും മനസ്സും രണ്ടാണെന്നോ? രാത്രികളില്‍ നിലാവ്     വിഴുങ്ങിതീര്‍ക്കുന്ന കാര്‍മേഘങ്ങളില്‍ നനഞ്ഞ പ്രഭാതങ്ങളില്‍ , വരണ്ട സായാഹ്നങ്ങള്‍ ഇവ മാത്രമാണ് എന്‍റെ ജീവന്‍ പകുത്തെടുക്കുന്നത്
എനിക്കും നിനക്കുമിടയില്‍ അനന്തമായ അകലം എങ്കിലും നനുത്ത വിരലുകള്‍ കൊണ്ട് നീയെന്‍റെ ഉള്ള് തൊട്ടുന്നര്‍ത്തുമ്പോള്‍ നിന്‍റെ അദൃശമായ സാമീപ്യം
ഞാന്‍ അറിയുന്നു, ഒടുവിൽ ഈ വഴിയിൽ ഞാൻ ഒറ്റക്കായി എങ്ങോട്ടു പോകണമെന്നറിയ്യാതെ ഇനിയെത്ര ദുരമെന്നറിയ്യതെ എന്നാൽ ഒന്നു മാത്രം അറിയാം  തോറ്റു പോയി ഞാൻ .
തളരില്ല  ഒരിക്കലും ...  ശുഭ രാത്രി...

Friday, 8 September 2017

നീ എന്നെ എത്ര വേദനിപ്പിച്ചാലും...നിന്റെ ഒരു മെസേജിനായി  ഞാൻ എന്നും കാത്തിരിക്കും......ഒടുവിൽ നിന്റെ മെസേജ്  വന്നാൽ എന്റെ സന്തോഷം അളവില്ലാത്തതായി മാറും ...ഇനി ഒരിക്കലും പിരിയില്ല  വഴക്കു ഇടില്ല എന്ന വിശ്വാസത്തിൽ  വീണ്ടും അടുക്കും...പക്ഷേ...നീ പിന്നേയും എന്റെ മനസ്സ് വേദനിപ്പിക്കുമെങ്കിലും...പരിഭവവും പരാതിയുമില്ല.....നിന്നോട് ഇപ്പോഴും സ്നേഹം മാത്രേ ഉളളൂ അതേ ഉണ്ടാവുകയുമുള്ളൂ......

എനിക്ക് പകരം വെക്കാന്‍ നിനക്ക് ആര് ഉണ്ടായാലും നിനക്ക് പകരമായി ഈ ഭൂമിയില്‍ എനിക്ക് നീ മാത്രമേ ഉള്ളൂ love you , ശുഭ രാത്രി , സുഖ നിദ്ര ...

Thursday, 31 August 2017

ചിലരുടെയൊക്കെ‌ ജീവിതത്തിൽ നമ്മൾ കാരണം അവരുടെ വിലപ്പെട്ട‌ സമയം നഷ്ടപ്പടുന്നത് എന്നറിയുമ്പോൾ സ്വയം ഒഴിഞ്ഞു മാറുന്നതാ നല്ലത്...എല്ലാ കൂട്ടുകാർക്കും ഓണം - ബലി പെരുനാൾ ആശംസകൾ ..




Sunday, 20 August 2017

നിന്നോട് സംസാരിക്കുമ്പോൾ   വഴക്കിടാനും പിണങ്ങാനും മാത്രമേ നേരമുള്ളൂ.... പക്ഷേ നിന്നോട് സംസാരിച്ചില്ലെങ്കിൽ എനിക്കുണ്ടാവുന്ന വേദന,വിഷമം അത് വളരെ കൂടുതലാണ്.... ഇതാണോ സ്നേഹം എന്നൊന്നും എനിക്കറിയില്ല. അറിയാവുന്നത് ഒന്നു മാത്രം ഇഷ്ടമാണ് മറ്റാരെക്കാളും, എന്തിനേക്കാളും , സുപ്രഭാതം ,ശുഭ ദിനം ...

Tuesday, 15 August 2017

പ്രണയമായിരുന്നു എല്ലാറ്റിനോടും.....
പോയ വഴികളിലെല്ലാം പ്രണയത്തിന്റെ നേർത്ത തുള്ളികൾ എന്നെ തലോടിപോയപ്പോൾ പ്രണയത്തിന്റെ നനുത്ത സ്പർശം ഞാൻ അറിഞ്ഞു. .നഷ്ടപ്പെട്ട എന്റെ പ്രണയത്തെക്കുറിച്ചു ഞാൻ പറയാം.,ഒരായിരം സ്വപ്നങ്ങളും മോഹങ്ങളും ഹൃദയത്തിൽ സൂക്ഷിച്ചു  എന്റെ പ്രണയം പൂവിട്ടു അതിൽ പാട്ടുകളുണ്ടായിരുന്നു , കവിതകളുണ്ടായിരുന്നു, പ്രണയം എത്ര പരിശുദ്ധമാണെന്ന് ഞാൻ അറിഞ്ഞത് അവളിലൂടെയാണ്, പക്ഷെ ഇന്ന് എനിക്ക് പ്രതികൂലമായി അത് വിധി കൽപ്പിച്ചു ,അതെ ഒരു പ്രണയനഷ്ടം ഉണ്ടാകണം ഒരിക്കലെങ്കിലും, അതെ ഇന്ന് അത് എന്റെ കാര്യത്തിലും സംഭവിച്ചു  ജീവനിൽ നിന്നും ആത്മാവ് വിട്ടുപോകുന്ന ഒരു
 തരം വേദന കണ്ട സ്വപ്നങ്ങളെല്ലാ ഒരു നിമിഷം കൊണ്ട് നിലം പതിച്ചു ,നഷ്ടമാകുമ്പോൾ പൊട്ടികരയുന്ന മനസ്സിന്റെ വിങ്ങലുകൾ എന്നെ കാർന്നു തിന്നുന്നു...  കാത്തിരിക്കാനും പ്രണയിക്കാനും കൂടെയുണ്ടായിരുന്നയാൾ പെട്ടന്നൊരിക്കൽ ഇല്ലാതാകുന്നതിന്റെ സങ്കടം , എനിക്ക് നിദ്രകൾ  ഇല്ലാത്ത രാവുകൾ സമ്മാനിക്കുന്നു ... പണ്ട് ആരോ ഓട്ടോഗ്രാഫിൽ എഴുതിയ വാക്കുകൾ സത്യമാകുന്നു...പ്രണയം ദുഖമാണ് ഉണ്ണീ... തമസ്സല്ലോ സുഖപ്രദം!  ശുഭ രാത്രി ....


Tuesday, 25 July 2017

പിന്നെ തിരിഞ്ഞു നടക്കുന്നതിന് മുമ്പായി  നിന്നോട് ഒരു വാക്ക് ,

 അകലെ ഭൂമിയുടെ ഒരു കോണില്‍ ഉള്ള നിന്നെ ഞാന്‍ സ്നേഹിച്ചു.
കാരണം നീ എനിക്ക് അത്രമാത്രം സന്തോഷം പകര്‍ന്നിരുന്നു.
എങ്കിലും നിന്‍റെ വിരല്‍ തുമ്പില്‍ ഒന്ന് തൊടാന്‍ പോലുമാവാതെ അകലേക്ക്
നീ പോയി മറഞ്ഞപ്പോള്‍ എന്‍റെ ഹൃദയം ഒരുപാട് വേദനിച്ചു.
ആ ഹൃദയത്തില്‍ ഞാനിപ്പോ ഉണ്ടോ
എന്നറിയില്ല, പക്ഷെ നിനക്ക് എന്നെ ഒരിക്കലും മറക്കാന്‍ ആവില്ല....
കാരണം ഞാന്‍ നിന്നെ സ്നേഹിച്ചതും നീ എന്നെ സ്നേഹിച്ചതും മനസ്സ്കൊണ്ടാണ്. ഒരിക്കലും കണ്ടു മുട്ടാത്ത വിധം വിധി നമ്മുടെ ജീവിതം വഴിതിരിച്ചു വിട്ടു എങ്കിലും നിന്‍റെ സ്നേഹം നിറഞ്ഞ വാക്കുകള്‍ ഇപ്പോളും എന്‍റെ കാതുകളിലുണ്ട്. ആരിൽ നിന്നും ഒന്നും
പ്രതീക്ഷിക്കാതിരിക്കുക...
പ്രതീക്ഷകളാണ് പലപ്പോഴും
ജീവിതത്തിന്റെ താളം തെറ്റിക്കുന്നത്‌ എന്ന് എവിടേയോ വാഴിച്ചു മറന്ന വാക്കുകൾ , പക്ഷെ ഞാന്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ചതും കൊതിച്ചതും ആ സ്നേഹം മാത്രമാണ് അത് എനിക്ക് തന്നാ നിനക്കു ഒരുപാടു നന്ദിയോട് സ്നേഹത്തോടു ശുഭ രാത്രി , സുഖ നിദ്ര ...

Sunday, 9 July 2017

ഈ രാവിൽ വെറുതെ ഞാൻ എന്റെ ആ പഴയ പുസ്തകതാളുകൾ മറിച്ചു.....അതിന്റെ ഉള്ളിൽ ഒരു കടലാസ് മടക്കി വെച്ചിട്ടുണ്ട്.... ആദ്യമായ് ഞാനും നീയും പരസ്പരം ഇഷ്s പെട്ടപ്പോൾ നിന്നെ കുറിച്ച് ഞാൻ എഴുതി വരച്ച വരികൾ...ഓർമ്മയുണ്ടോ നിനക്ക് അതു..? നിന്നെ  സമ്മാനാർഹയാക്കിയ എന്റെ വാക്കുകൾ .....? ഇന്ന് സ്വപ്നങ്ങളുടെ ചായം ചേർത്ത് ഞാൻ എഴുതിയ ആ വരികൾ..... ആ വരികളിൽ ഇപ്പോൾ കണ്ണീരിന്റെ നന്നവുണ്ട്.... എന്റെ പ്രണയത്തിന്റെ ആർദ്രതയുണ്ട്...... ഇനിയും എഴുതുവാൻ ഏറെയുണ്ടെന്ന് എനിക്ക് തേന്നുന്നു... പക്ഷെ എഴുതുവാൻ വാക്കുകൾ കിട്ടുന്നില്ല.. ഒതുക്കി വെക്കാൻ ആവുന്നതല്ല എനിക്ക് നിന്നോടുള്ള പ്രണയം..... എങ്കിലും എന്റെ ഹൃദയത്തിൽ ഞാൻ ഇപ്പോഴും കുറിച്ചിടുന്നു........ ഒരായിരം വട്ടം.......
" എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് ജീവനാണ് "........!!! ശുഭ രാത്രി, സുഖ നിദ്ര..

Tuesday, 4 July 2017

ചില വാക്കുകള്‍ നമ്മെ വല്ലാതെ നോവിച്ചെക്കാം.. അത് മറക്കാന്‍ ആയെന്നും വരാം എന്നാല്‍ ഏറെ പ്രിയപ്പെട്ടവരുടെ നിശബ്ധത അത് വാക്കുകള്‍ കൊണ്ട് നിര്‍വചിക്കാനാകില്ല ,,,എന്‍റെ വേദന നിന്‍റെ നിശബ്ധത യായിരുന്നു .. എല്ലാം അറിഞ്ഞിട്ടും അറിയാതെ നീയിരുന്നു
ഇന്നെന്റെ വേദന ഈ അവഗണന മാത്രമാണ് ...ഈ ഒറ്റപ്പെടലാണ് ..   കുറച്ച് കാലങ്ങൾ കൊണ്ടു നീ എന്റെ ഹൃദയം കീഴടക്കി.....
ഇപ്പോ ഓരോ നിമിഷവും എന്റെ ഹൃദയമിടിപ്പ് നിയന്ത്രിക്കുന്നത് നീയാണ്....നിന്റെ അസാന്നിദ്ധ്യം എനിക്ക് നൽകുന്നത്‌ മരണതുല്യമായ വേദന ആണ്.....നേരുന്നു ഞാൻ നിനക്ക് ശുഭ രാത്രി ,സുഖ നിദ്ര ....

Sunday, 2 July 2017

കുറച്ചു വാക്കുകൾ കൊണ്ടവൾ ഇന്നെനിക്കു ഉറക്കമില്ലാത്ത രാത്രി സമ്മാനിച്ചു..ഈ രാത്രി മുഴുവൻ നിന്റെ ഉറക്കത്തിന് കാവൽ ഇരിക്കണം , നിന്റെ കണ്ണുകളിൽ നോക്കി അതിൽ നിന്നും നിനക്ക് പറയാനുള്ളതെല്ലാം വായിച്ചെടുക്കണം. നീ പറയാതെ തന്നെ നിന്റെ മനസറിഞ്ഞു നിന്റെ നിറുകയിൽ ചുംബിച്ചു മാരരോട് ചേർത്ത് വെക്കണം , സുഖ നിദ്ര ....

Sunday, 18 June 2017

നിന്നിൽ അലിഞ്ഞു ചേർന്ന എന്റെ സ്വപ്‌നങ്ങൾ എന്റെ ജീവനാണ് ... ദൈവം എനിക്കായി തീർത്ത ഒരു സ്വർഗ്ഗവും നിനക്ക് പകരമാവില്ല … ഞാൻ സ്നേഹിച്ചത് നിന്റെ സൗന്ദര്യത്തെയല്ല, എന്നെ ജീവനേക്കാളേറെ സ്നേഹിക്കുന്ന നിന്റെ മനസിനെയാണ് , ഞാൻ ഒന്ന് പിണങ്ങുമ്പോൾ നിറയുന്ന നിന്റെ കണ്ണുകളയാണ് .. എനിക്കായി കാത്തിരിക്കുന്ന നിന്റെ ഹൃദയത്തെയാണ് അതിനു പകരമായി ഇന്ന് ഈ ലോകത്തു ഈ വേറെ ഒന്നുമില്ല ...

Thursday, 8 June 2017

ഈ നിലാവുള്ള രാവിൽ കിനാവൊന്നു കാണാൻ നീ എനിക്ക് കുട്ടു വരില്ലയോ ,  പ്രിയ സഖി നീയെന്‍ അരുകില്‍ വരൂ,
വിഷാദം വിതുമ്പുമീ മനസ്സിന്‍റെ കോലായില്‍ നിശാ ഗന്ധി പോലെ നീ വന്നണയൂ..നിലാവുള്ള രാവുകളിൽ, നമ്മുടെ നിമിഷങ്ങൾക്കു കൂട്ടായി, നിശയുടെ മാറിൽ സുഗന്ധം പരത്തി പൂത്തൊരു നിശാഗന്ധിയെ ഓർക്കുന്നുവോ  നീ ..രാത്രിയുടെ ഒഴിഞ്ഞ കോണുകളിൽ ഒരു മൗനം കൊണ്ട് നമ്മുക്ക് പറയാന് പറ്റാത്തതോക്കെയും ചൊല്ലി തന്നാ ആ നിശാഗന്ധിയെ നീ മറന്നോ നമ്മുടെ സ്വപ്നങ്ങളെ നീ മറന്നുവോ.... സുഖ നിദ്ര ...

Tuesday, 6 June 2017

കാത്തിരിപ്പിൻ ഒടുവിൽ  അവളിന്നു എന്നോട് വീണ്ടും യാത്ര ചോദിച്ചു , മിഴികളിലൂടെ നിൻ ഹൃദയതുടിപ്പിനെ അറിഞ്ഞവർ ഞാൻ ,എന്നിട്ടും എന്തേ നീ എന്നെ മനസിലാക്കാതെ പോയി, എല്ലാം മറക്കാൻ ഇന്ന് നീ ഓർമ്മകളെ വിചാരണ ചെയ്തു മറുപടി പറയാതെ നിശബ്ദമായി ഓർമ്മകൾ.....കുറ്റകാരനല്ലായിരുന്നിട്ടും മരണം വിധിച്ചു ഹൃദയം
പിടയുന്നു വിങ്ങുന്നു കന്ണീർകണങ്ങൾ ആഴിതൻ ഉപ്പിൽ ലയിച്ച്
നീ അറിയാതെ... യാത്ര പറയുന്നു ഞാൻ ...എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നാലും ഉറക്കം വരില്ല..നിലാവുള്ള രാത്രികൾ മറഞ്ഞിരിക്കുന്നു എല്ലായിടത്തും അന്ധകാരം പടർന്നിരിക്കുന്നു നിന്റെ ഓർമ്മകൾ ഈ അന്ധകാരത്തിൽ കൂടി എന്നേ വിട്ടകലുന്നില്ല ഉറക്കം ഇല്ലാത്ത രാത്രികൾ എനിക്കായി സമ്മാനിച്ച സഖി നിനക്കു നന്ദി................. സുഖ  നിദ്ര

Saturday, 3 June 2017

പ്രണയം ചിലപ്പോൾ മഴയായ് തിമിർത്തു പേയും മറ്റു ചിലപ്പോൾ എരിയുന്ന കനലായി നെഞ്ചിൽ കിടക്കും, ഒരു മഴയായ് എന്നില്‍ പടര്‍ന്നു കയറിയ എന്‍റെ പ്രിയ പ്രണയമേ....നീയൊരു ഇളം തെന്നലായി എന്നെ
പുണര്‍ന്നു എങ്ങോ മറഞ്ഞു പൊയ് എന്‍റെ മിഴികളില്‍ ചാലിട്ട് ഒഴുകിയ
കണ്ണുനീര്‍ തുള്ളികള്‍  തിരയുന്നു നിന്നെ ഒരു കുളിര്‍ കാറ്റായി എന്നെ പുണരുവാന്‍.. എന്‍റെ ഓര്‍മകളുടെ നൂലറ്റ് വീഴും മുമ്പേ ഒരു യാത്ര നടത്തട്ടെ നിന്നിലേക്ക്‌ ഞാന്‍ എന്‍റെ സ്വപ്‌നങ്ങള്‍ തകര്‍ന്ന കുരുക്ഷേത്ര ഭൂവിലൂടെ ഇന്ന് നിലാവായ് നീ എന്നെ തഴുകുമ്പോള്‍ എന്‍റെ ഓര്‍മകളില്‍ വീണ്ടും നീ പുനര്‍ ജനിക്കുന്നു... നിനക്ക് എന്റെ ശുഭ രാത്രി ....

Friday, 2 June 2017

നിന്റെ പ്രണയം ഞാൻ ഏറ്റു വാങ്ങിയ നിമിഷം നിന്റെ ആ മിഴികൾ ആയിരുന്നു എനിക്ക് ഏറ്റവും പ്രിയം, എന്റ്റെ സന്തോഷവും ആ മിഴികളിലായിരുന്നു , ഇന്നു നിന്റെ കണ്ണുകളിലേക്ക് ഞാൻ ഒരോ തവണ നോക്കാൻ ശ്രമിച്ചപ്പോഴും നീ കണ്ണുകൾ അടച്ചു കളഞ്ഞു.പതിയെ നിന്റെ മനസ്സിന്റെ വാതിലും... നീ എന്നെ ഓര്‍ക്കുവാന്‍ വേണ്ടി അല്ല ഞാന്‍ നീന്നെ കുറച്ച് എഴുതുന്നത് പകരം ഇന്നും ഞാന്‍ മറന്നിട്ടില്ല എന്ന് പറയുവാന്‍ വേണ്ടിയാണ് ശുഭ രാത്രി , സുഖ നിദ്ര ....

Thursday, 1 June 2017

നീ എനിക്കായി തുറന്ന മിഴികള്‍ എന്‍റെ ജീവിതത്തില്‍ എന്നെന്നും ഓര്‍ക്കേണ്ട സ്നേഹപൂര്‍വ്വമായ സമ്പാദ്യമാണ് എന്‍റെ ഓരോ നിമിഷത്തിലും തെളിയുന്നതും ആ ഉണ്ട കണ്ണുകൾ മാത്രമാണ്  .......മോഹിക്കാൻ കുറെ മോഹങ്ങളോ ....അഗ്രഹിക്കാൻ കുറെ അഗ്രഹങ്ങളോ ...എനിക്ക് ഇല്ല ...മരിക്കുന്നതുവരെ ഇതുപോലെ നെഞ്ചോട് ചേർത്തു പിടിക്കാൻ ഒരു
മനസ്സ് മാത്രം മതി.....

Tuesday, 30 May 2017

എന്റ്റെ പ്രണയം നിന്റെ ആത്മാവിനോടാണ്..
അത് വലിച്ചിഴച്ച് അടുപ്പിച്ചതല്ല,
ഏച്ചുകെട്ടി യോജിപ്പിച്ചതല്ല,
താനേ പടർന്ന മുല്ലവള്ളിപോൽ നീയെന്നോട്
ഇഴുകിചേരുകയായിരുന്നു, ഇന്ന് നിന്നെ നോക്കാതെ ഞാൻ
നടന്നകന്നപ്പോള്‍ നിനക്ക് വേദനിച്ചുവെങ്കിൽ ...ഈ പ്രണയത്തിനായി
കാത്തിരുന്ന ദിനങ്ങളിൽ ഞാൻ എത്ര മാത്രം വേദനിച്ചിരിക്കും.....ശുഭ രാത്രി , സുഖ നിദ്ര .....

Sunday, 21 May 2017

എന്റെ പ്രണയം കവർന്നെടുത്ത്‌ നിന്റെ മിഴികൾ യാത്രയാവുമ്പോൾ എന്റെ മിഴിയിലെ കണ്ണീരുകൊണ്ട്‌ ഞാൻ രചിച്ച കാവ്യമാവരുത്  നിന്നോടുള്ള എന്റെ പ്രണയം.... നിന്റെ സ്വപ്നങ്ങളിൽ എനിക്കെരിടം തന്നാ നീ  അത് തിരിച്ചു എടുക്കുവാൻ തുടങ്ങുമ്പോൾ ..."ഞാൻ നിനക്ക് ഒരു ശല്യമായി മാറിയെങ്കിൽ തുറന്ന് പറയണം നീ, ആ നിമിഷം ഞാൻ മാറിത്തന്നിരിക്കും., അല്ലാതെ മൗനം കൊണ്ടെന്നെ കൊല്ലരുത്.. പറയാതെ നീ പോയാൽ നിന്റെ വരവും കാത്തു ഞാനിരിക്കും.,ഹൃദയത്തിന് ആ വേദന താങ്ങാവുന്ന നാൾ വരെ.." സുപ്രഭാതം , ശുഭ ദിനം

Thursday, 18 May 2017

എനിക്കൊരു പെണ്ണുണ്ടായിരുന്നു  "എടീ" എന്ന് വിളിച്ചാൽ "പോടാ" എന്ന് പറയുന്നവളെയല്ല.. ദേഷ്യം പൂണ്ട് എടീ എന്ന് വിളിച്ചാൽ പരിഭവം കാട്ടി പിണങ്ങുന്ന തോട്ടാവാടിയാണ് അവൾ ...പിന്നീട് അവളുടെ ഈറനണിഞ്ഞ കണ്ണുകളിൽ നോക്കി ആ നെറ്റിയിലൊരു മുത്തം കൊടുത്ത് "സാരല്ല്യ
മുത്തേ  പോട്ടെ" എന്ന് പറയുമ്പോൾ ഒരു തേങ്ങലോടെ
എന്നോട് ഇപ്പം ഒട്ടും ഇഷ്ടമില്ല എന്ന് പറഞ്ഞു കൊഞ്ചുന്നവൾ, എല്ലാ പരിഭവങ്ങൾക്കും ഒടുവിൽ എന്റ്റെ മുടി ഇഴകളെ തഴുകി നിറുകയിൽ മുത്തും വെച്ച് എന്നെ നിദ്രയിൽ ആഴ്ത്തുന്നവൾ .. നിന്ന് ആ സ്നേഹം എല്ലാം എനിക്ക് അന്യമായിരുക്കുന്നു , വിട കോലി അവൾ നടന്ന അകന്ന പാതയിൽ വീണ്ടും  ഞാൻ  ഏകനായി ...ശുഭ രാത്രി , സുഖ നിദ്ര ..

Friday, 28 April 2017

ഒരുപാട് മോഹങ്ങളൊന്നും എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല
നീ എന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നവരെ .....
ഇപ്പോൾ ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് നിന്റെ കൂടെ ഒരായുസ്സ് മുഴുവൻ പറ്റിയാൽ അടുത്ത ജന്മവും നീയെന്റെ മാത്രമായി
എന്നും കൂടെയുണ്ടാവണം എന്നാണ് .......എന്റെ ജീവിതമാണ് എനിക്ക്
നിന്നോടുള്ള സ്നേഹം...അത് നിന്നെ പറഞ്ഞറിയിക്കാനോ
എഴുതി കാണിക്കാനോ സാധിക്കില്ല.......നിന്റെ സന്തോഷം നിറഞ്ഞ ആ പുഞ്ചിരി അത് കാണാനാണ് എനിക്കിഷ്ട്ടം നിന്നിലെ കുസൃതികളും തമാശയും എല്ലാം എനിക്ക് ജീവിതവസാനം വരെ വേണം ...........
ഞാൻ നിന്നെ വഴക്കു പറയുമ്പോൾ നിന്നിലെ സുന്ദരമായ ആ മിഴികൾ
അത് നനയുന്നത് കാണാൻ ഞാൻ ഒരിക്കലും സമ്മതിക്കാറില്ല,   നിന്റെ അരികിൽ വന്നു ചേർന്നിരുന്നു നെഞ്ചോട് ചേർത്ത് നെറ്റിയിൽ ചുംബനം നൽകി സങ്കടങ്ങളൊക്കെ മാറ്റി സന്തോഷിപ്പിക്കും  " അതിന് എന്നും ഉണ്ടാകും കൂടെ .......കാരണം,നീ വിഷമിച്ചാൽ സങ്കടപ്പെട്ടാൽ കരഞ്ഞാൽ
തകരുന്നത് എന്റെ മനസ്സാണ്... ശുഭ രാത്രി , സുഖ നിദ്ര ...
എന്റെ ജീവിതത്തിലേക്ക് എനിക്ക് ഒരു കൈ താങ്ങായി നീ , പ്രതീക്ഷയും സ്വപ്നങ്ങളും നഷ്ടപെട്ട എനിക്ക് ഒരുപാടു സ്വപ്നങ്ങളും പ്രതീക്ഷകളും നീ തന്നു , ഇന്ന് നിനക്കു വേണ്ടി തരുവാൻ എന്റെ കയ്യിലുള്ളത്ത് സ്നേഹിക്കാൻ മാത്രം അറിയുന്ന കൽബും എന്റെ ഈ ജീവനും ജീവിതവുമാണ്,ജീവനുള്ള കാലം വരെ കൊച്ചു കൊച്ചു
സന്തോഷങ്ങളും ചെറിയ ചെറിയ പിണക്കങ്ങളും പരിഭവങ്ങളും ഒക്കെ
ആയിട്ട് ജീവിക്കാം ....ഒരിക്കലും സങ്കടപ്പെടുത്തില്ല എന്ന് ഞാൻ പറയില്ല...
കാരണം, ചില സമയത്തു നിന്റെ സ്വഭാവം കാണുമ്പോൾ എത്ര കണ്ട്രോൾ ചെയ്യാൻ ശ്രമിച്ചാലും എന്റെ കണ്ട്രോൾ വിട്ടു പോകും, പിന്നെ ജീവിതത്തിൽ പിണക്കങ്ങളും ഇണക്കങ്ങളും
ഇല്ലെങ്കിൽ അതെന്ത് ജീവിതമാണ് അതെല്ലാം ജീവിതത്തിൽ ഒരു പാട്
സുഖമുള്ള നിമിഷങ്ങളാണ് .....പിന്നീട് ഓർത്ത് ഓർത്ത് ചിരിക്കാനുള്ള
ഒരു തമാശയായി തോന്നും.......

Monday, 24 April 2017

നിന്റെ മിഴികളുടെ ആ നോട്ടം.. നിന്റെ ചിരിയിൽ ഉള്ള ആ കുസൃതി.. നീ പിണങ്ങുമ്പോൾ ഉള്ള ആ മുഖം കണ്ടാ , അന്ന് മുതൽ തുടങ്ങിയതാ  നിന്നോടുള്ള  പ്രണയം..... മറക്കില്ല ഞാൻ അവസാനശ്വാസം വരെ...
Yes , i
can see something more beautiful in her eyes and smile than the stars.

Sunday, 23 April 2017

കഴിഞ്ഞു പോയ ജീവിതത്തിന്റെ ആഴങ്ങളിൽ
ഞാന്‍ മുങ്ങിതപ്പുമ്പോള്‍ എനിക്കു കിട്ടിയത്
നീ തന്ന സ്നേഹത്തിന്റെ ഒരുപിടി മുത്തുകള്‍ ആണ്..
ആ മുത്തുകള്‍ എന്നും തിളക്കം ഉള്ളവായി തന്നെ ഞാൻ സൂക്ഷിക്കും        മനസ്സില്‍ ഒരിക്കലെങ്കിലും നെയ്തുകൂട്ടിയ ആശകളായിരിക്കാം പലപ്പോഴും നമ്മള്‍ സ്വപ്നം കാണുന്നത്,ഒരോ സന്ധ്യകളും മയങുന്നത് നിലാവുള്ള രാത്രിയില്‍ എനിക്ക് നിന്നെ സ്വപ്നം കാണാന്‍ മാത്രമാണ്, നീ ഒന്ന് മനസിലാക്കണം   ഒന്നിച്ചു നടക്കുന്നതോ,ഒരുമിച്ച് ഐസ്ക്രീം കഴിക്കുന്നതോ,
ഒരുപാട് നേരം സംസാരിക്കുന്നതോ,,ഒരു ബൈക്കില്‍ യാത്ര ചെയ്യുന്നതൊ ഇതൊന്നും അല്ല പ്രണയം..
മറിച്ച് നീ പ്രണയിക്കുന്ന വ്യക്തിയെ കണാതിരിക്കുംമ്പോള്‍  നിമിഷം കാണാതാകുമ്പോൾ
തിരയുന്ന കണ്ണുകൾക്കും പിടയുന്ന ഹൃദയത്തിനും അറിയാം അതാണ് പ്രണയമെന്ന്....ലവ് യു .. ശുഭ രാത്രി , സുഖ നിദ്ര ...

Saturday, 22 April 2017

ജീവിതത്തില്‍ എപ്പോഴും ഞാന്‍ തനിച്ചായിരുന്നു..........
അന്ന് ജീവിതത്തിന്റെ തണുത്ത മരവിച്ച ഒരു തീരത്ത്‌ തനിയെ ഞാന്‍ ഇരിക്കുമ്പോള്‍ പ്രണയത്തിന്റെ ഒരു കുളിര്‍ മഴയായി അവള്‍ എന്നിലേക്ക് പെയ്തിറങ്ങി..........
എന്റെ ആ ഒറ്റപെടലിനു താത്കാലിക ആശ്വാസമേകാന്‍ അവള്‍ക്കു കഴിഞ്ഞു കാരണം കുറച്ചു നിമിഷം കൊണ്ട് അവള്‍ എന്റെ ആരെല്ലാമോ ആയി...........പക്ഷെ ഇന്ന് നിനക്ക് എന്റെ സ്നേഹം വെറും തമാശ............
ഒരിക്കല്‍ നിനക്ക് ഞാന്‍ എല്ലാം ആയിരുന്നു ആ നീ ഇന്ന് എന്നില്‍ നിന്നും അകന്നു കൊണ്ടിരിക്കുന്നു..........
നിനക്കായ്‌ ഞാന്‍ എന്റെ ഹൃദയം പോലും നല്‍കാന്‍ തയ്യാറാണെന്ന് അറിഞ്ഞിട്ടും എന്തെ നീ എന്‍ സ്നേഹം മനസിലാക്കുന്നില്ല..............
ഇന്ന് ഞാന്‍ രാപ്പകലില്ലാതെ എന്റെ സമയം നിനക്കായ്‌ നല്‍കുന്നു എന്നിട്ടും നീ
എന്തേ ??????????????
നിന്നോടൊന്നു മിണ്ടാന്‍ ,നിന്നെ ഒരുനോക്കു കാണാന്‍ വേണ്ടി ഒന്ന് വിളിച്ചാല്‍ നിനക്കിന്നു എന്നുമില്ലാത്ത തിരക്കാണ്................
കാണാന്‍ കഴിയാതെ ഒന്ന് മിണ്ടാന്‍ കഴിയാത്ത വേദനയില്‍ മനസുരുകി നില്‍ക്കുന്ന എന്നെ കണ്ടാല്‍ നിന്റെ മുഖത്ത് ഇന്ന് പരിഹാസവും സ്വരത്തില്‍ ചിരിയും മാത്രമാണ് ഒരിക്കല്‍ എനിക്ക് വേണ്ടി ജീവന്‍ തരാനും എന്റെ സങ്കടങ്ങള്‍ക്ക് ഒപ്പം കരയാനും തയ്യാറായ നിന്റെ ഇ മാറ്റം ഇത് എനിക്ക് താങ്ങാവുന്നതിലും അപ്പുറത്താണ്..പക്ഷെ ഇന്ന് നിനക്ക് ഞാൻ ആവിഷയമില്ലാത്തവണയാണ്    എങ്കിലും  , എന്റെ പ്രാത്ഥനയിൽ നിന്റെ സന്തോഷമായേ ഞാൻ ആഗ്രഹിച്ചിട്ടുള്ളു നിനക്ക് നല്ലതു വരട്ടെ , ശുഭ രാത്രി , സുഖ നിദ്ര ...

Friday, 21 April 2017

നിന്റെ ഓര്‍മ്മകളുമായി അലഞ്ഞു നടന്ന ഞാന്‍ ഓരോ നിമിഷവും,,, നിന്റെ സാമീപ്യം ആഗ്രഹിച്ചിരുന്നു, എത്ര കാതം നീ അകലേയാണെങ്കിലും പകല്‍ അസ്തമിക്കുമ്പോള്‍ എന്റെ ഏകാന്തമായ ഓര്‍മകള്‍ നിന്നെ തേടി അനന്തമായ വീഥികളില്‍.. അലയുവാന്‍ തുടങ്ങും നിന്റെ ചിരിയും കുസൃതിയും പരിഭവങ്ങളും ഒന്നുമില്ലെങ്കിൽ എന്റെ ഒരു ദിവസം എങ്ങനെ പൂർണമാക്കും , ശുഭ രാത്രി , സുഖ നിദ്ര..

Thursday, 20 April 2017

എന്റെ പ്രണയം ഒരു തമാശയല്ല , പ്രാണൻ പിടയുന്ന വേദന അതെന്നെ പിടിച്ചുലക്കുന്നു , നിനക്ക്‌ മുഖം തരാതെ ഒഴിഞ്ഞപ്പോളെല്ലാം എനിക്കറിയാമായിരുന്നു നിന്നോടുള്ള എന്റെ സ്നേഹം എന്നിൽ തഴച്ചു വളരുന്നത്‌ , ഞാൻ നിന്നിൽനിന്നൊളിച്ചോടിയപ്പോളെല്ലാം ,നീ വീണ്ടും വീണ്ടും എന്നെ എന്നെ തേടി എത്തിയിരുന്നു , എന്തിനായിരുന്നു നീ എന്നെ ഇത്രയും സ്നേഹിക്കുന്നത്‌ , ഒരിക്കൽ എന്നോട് യാത്ര പറഞ്ഞു പോകുവാൻയാണോ ? എന്നും കാണാറുള്ള നീ ഒന്നും മിണ്ടാറില്ല ,,
ഞാന്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് ഒന്ന് നീ എന്‍ അടുത്ത് വന്നിരുനെങ്കില്‍ ,,,
ഒരു വാക്ക് എന്നോട് സംസാരിചിരുനെങ്കില്‍ എന്നു ,,,
പക്ഷേ നീ എന്നെ കണ്ടു എന്നും പരിജയമില്ലാത്ത ഒരു പുഞ്ചിരി മാത്രം നല്‍കി നീ മായും  പക്ഷേ നിന്റെ ആ പുഞ്ചിരിയാണ് എനിക്ക് എല്ലാം എന്ന് നീ മറന്നു ... ശുഭ രാത്രി ,സുഖ നിദ്ര ...

Tuesday, 18 April 2017

ചില സമയത്ത് എൻെറ കണ്ണുകൾ എൻെറ ഹൃദയത്തോട് അസൂയപെടാറുണ്ട് കാരണം എൻെറ കണ്ണുകൾ  കൊണ്ട്
അകലയും ഹൃദയം കൊണ്ട് അടുത്തുമാണു നീ, കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളായി കാണാതാക്കുമ്പോൾ  മറക്കുമെന്ന് നീ കരുതി കാണും പക്ഷേ മറക്കതെ കാതിരിക്കുകയാണു ഞാന്‍ ഇന്നും നിനക്ക് വേണ്ടി, കാരണം നീ ആരോടെങ്കിലും ഒരുപാട് അടുത്താൽ നിനക്ക് മനസ്സിലാവും സ്നേഹം എന്താണെന്ന് അതുപോലെ, നീ ഒരുപാട് സ്നേഹിക്കുന്ന ആരെങ്കിലും നിന്നെ മനപ്പൂർവ്വം ഒഴിവാക്കുന്നു എന്ന് തോന്നിയാൽ  നിനക്ക് മനസ്സിലാവും എന്താണ് ജീവിതം എന്ന് , സുപ്രഭാതം , ശുഭ ദിനം ...

Friday, 7 April 2017

യാത്ര പറയാൻ  സമയമായ്
" എന്നാരോ കാതില്‍ മൊഴിയുന്നുണ്ട്.......ഇനിയൊരു ജന്മമുണ്ടേല്‍ ആകാശത്തിലെ ഒരു നക്ഷത്രമായ്‌ പുനര്‍ജനിക്കണം......എന്നിട്ട് ഒരായിരം വര്‍ഷം നിനക്കായ്‌ കത്തിനില്‍ക്കണം......
നിലാവ് തെളിയുന്ന രാത്രികളില്‍ നിന്‍ ജനവാതില്‍ ചാരാതിരിക്കുക നീ...... അങ്ങകലെ ആകാശമേടുകളില്‍ ഒരു ഒറ്റ നക്ഷത്രം നിനക്കായ്‌ തെളിഞ്ഞിട്ടുണ്ടാകും ........ ശുഭ രാത്രി , സുഖ നിദ്ര ...
ഞാൻ കാണും കിനാവിലെ എന്റെ പ്രിയപ്പെട്ടവളാണ് നീ
എന്റെ നെഞ്ചോടു ചേർത്തു വെച്ചു ഞാൻ സ്നേഹിച്ചിട്ടും, എന്നെമനസ്സിലാക്കാൻ
നിനക്കായില്ല
എങ്കിലും വേർപാടിന്റെ വിരഹ വേദനകൾക്കുമപ്പുറം ഇനിയും ഒരു ജീവിതം ഉണ്ടങ്കിൽ എന്റെ കിനാവിലെ പൂവായി വിരിയാൻ നിനക്ക് ആവുമോ??, ശുഭ സായാഹ്നം ..

Thursday, 6 April 2017

മിഴികൾ മിഴികളോട് യാത്ര പറഞ്ഞാലും മനസ് മനസ്സിന്നൊടു
യാത്ര പറഞ്ഞാലും യാത്ര പറയാൻ പറ്റാത്ത ഒന്നുണ്ട്
അതാണു നമ്മുടെ പ്രണയം ,ജീവിതകാലം മുഴുവന്‍ കൂടെ ജീവിച്ചു തീര്‍ക്കാന്‍ മോഹങ്ങളും സ്വപ്നങ്ങളും പങ്കുവെക്കാന്‍, ലാഭത്തിലും നഷ്ടത്തിലും കണക്കു നോക്കാതെ ജീവിതത്തില്‍ എനിക്ക് താങ്ങാവാന്‍
പരാതി പറയാതെ എന്റെ  ജീവിതം സ്വര്‍ഗമാക്കി തീര്‍ക്കാന്‍
എനിക്ക് വേണം നിന്നെ , ശുഭ സായാഹ്നം ..

Sunday, 2 April 2017

സ്നേഹമാണെന്നും കൂടെയുണ്ടെന്നും ഒരിക്കലും പറഞ്ഞിട്ടില്ലാത്ത ചില ബന്ധങ്ങളുണ്ട്.....നിശബ്ദമായി വന്ന് ഹൃദയത്തോട് ചേർന്ന് നിന്ന്
നമ്മോട് ഒന്നും ആവശ്യപ്പെടാതെ സ്നേഹിക്കുന്നവർ.....നിശബ്ദരായി തന്നെ തിരികെ പോകവെ വലിയ ശൂന്യത സമ്മാനിച്ച് കണ്ണീർ നനവോടെ മാത്രം ഓർമ്മയിൽ ശേഷിക്കുന്നവർ.....നീ എന്നെ സ്നേഹിക്കുന്നില്ല എന്നു കരുതി എനിക്ക് നിന്നെസ്നേഹിച്ചു കുട എന്നുണ്ടോ???
ഞാൻ സ്നേഹിക്കും നിന്നെ.....എന്റെ അവസാന ശ്വാസം വരെ നിനക്കൊരു ശല്യവുമാകാതെ...നിന്റെ മൗനം എന്നെ ഒരിക്കലും
വേദനിപ്പിക്കാറില്ല........കാരണം .......നിന്റെ കണ്ണുകളിലൂടെ നിനക്ക്    
 പറയുവാനുള്ളതെല്ലാം ഞാനറിയുന്നു...നിന്റെ ഹ്യദയത്തില് നിറഞ്ഞു തുളുമ്പുന്ന പ്രണയത്തേ പോലും......ശുഭ രാത്രി , സുഖ നിദ്ര ..

Thursday, 30 March 2017

അഴകായി എഴുതും വരികളിൽ പോലും അഴകെ നിൻ പ്രണയം മാത്രം.. അതെ  നിനക്കറിയാം നിന്നെപിരിഞ്ഞു എനിക്ക് ജീവിക്കാൻ കഴിയില്ലെന്നും നിന്റെ ഓര്മ്മകളിൽ എത്രത്തോളം ഞാൻ വേദനിക്കുമെന്നും എന്നാലും എന്റെയും നിന്റെയും വാശി നമ്മെ വീണ്ടും വീണ്ടും കൊടിയ നൊമ്പരങ്ങളിലേക്കും അകലങ്ങളിലേക്കും വലിച്ചിഴയ്ക്കുകയാണ്, ശുഭ രാത്രി , സുഖ നിദ്ര ..

Tuesday, 28 March 2017

എനിക്ക് നിന്നോട് വല്ലാതെ ഇഷ്ടം തോന്നുന്നു ഇതുവരെ അറിയാത്ത എന്തോ ഒരിഷ്ടം ഇതിനെയാണോ പ്രണയമെന്നു പറയുന്നത്?
ആവാൻ വഴിയില്ല കാരണം, ഇഷ്ടം എനിക്കു മാത്രമല്ലെയുള്ളൂ നിനക്കില്ലല്ലോ...എനിക്ക് പലപ്പോഴും നിന്നെ ഓർമ്മ വരുന്നു അപ്പോഴൊക്കെ എനിക്ക് വേദന തോന്നുന്നു ഇതിനെയാണോ വിരഹമെന്നു പറയുന്നത്?ആവാന് വഴിയില്ലകാരണം, വേദന എനിക്കു മാത്രമല്ലെയുള്ളൂ നിനക്കില്ലല്ലോ.... ശുഭ രാത്രി , സുഖ നിദ്ര

Monday, 27 March 2017


പ്രണയം നിറയുന്ന മനസുമായ് ഉറങ്ങാൻ പോവുബോഴാണു പലപ്പോഴും
നിനക്കുള്ള പ്രണയ ലേഖനങ്ങൾ പിറക്കുന്നത് എഴുതാൻ തുടങ്ങുബോൾ ,
പക്ഷെ വാക്കുകൾ പിടിതരാതെ ഒഴിഞ്ഞുമാറുന്നു .നിന്നോടുളള ഇഷ്ടത്തിനു പകരം വെക്കുവാനുള്ള  വാക്കുകളുടെ  ശേഖരം എൻെ  പക്കൽ ഇല്ലായെന്ന്
തിരിച്ചറിയുബോഴാണു നിനക്ക് മുന്നിൽ ഞാനൊരുപാടു ചെറുതാകുന്നത്.രാത്രിയിൽ കിനാവ് കാണുമ്പോൾ...ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമായെങ്കിലും...നീ ഒന്ന്  അരികിലെത്തിയിരുന്നെങ്കിലെന്ന് ഒരുപാട് ആഗ്രഹിക്കുമായിരുന്നു...കാണുമ്പോൾ ഒരുപാട് കഥകൾ പറയുമായിരുന്നു...
കിനാവുകൾ പങ്കുവെക്കുമായിരുന്നു...
സ്വപ്നങ്ങൾ നെയ്തെടുക്കുമായിരുന്നു..കണ്ണ് തുറക്കുമ്പോളേക്കും നിന്റെ മോർണിംഗ് മെസ്സേജും വന്നിരിക്കും , അപ്പോൾ ഇപ്പോൾ ശുഭ രാത്രി , സുഖ നിദ്ര ..



Friday, 24 March 2017

നിന്റെ ജീവിതത്തിലേക്ക് മനസസ്സറിയാതെ കയറി വന്നതാണ് ഞാൻ...
ദുഃഖത്തിൽ ആയിരുന്ന എന്നെ നീ സന്തോഷവും സ്നേഹവും എന്താണെന്നു മനസിലാക്കി തന്നു...
ഇപ്പോഴും എന്തിനും കൂടെ ഉണ്ടാകുമെന്നു ഉറപ്പും തന്നു... പ്രശ്നങ്ങളില്‍ നീ എന്റെ ഒപ്പം ഉണ്ടായിരുന്നു...
നീ എന്നെ നിന്നിലേക്ക്‌ ചേർത്ത് നിർത്തി സ്നേഹിച്ചു...,അറിയില്ല...,
അറിയില്ല...
എത്ര നാള് എനിക്ക് ഈ ഭാഗ്യം ഉണ്ടാകുമെന്നു...
ഒരു പക്ഷെ ജീവിച്ചു കൊതി തീരും മുന്നേ ഞാൻ കൊഴിഞ്ഞു പോയാലോ എനിക്ക് അറിയില്ല...
എന്നാൽ ഒന്ന് മത്രേം അറിയാം നിന്നോടൊപ്പം ഉള്ള നിമിഷങ്ങളാണ് എനിക്ക് പ്രിയപ്പെട്ടത്...
ഈ ലോകത്തു നിന്നെ സ്നേഹിക്കുന്നത് പോൽ മറ്റാരെയും ഞാൻ സ്നേഹിക്കുന്നില്ല...
ഇനി സ്നേഹിക്കുകയുമില്ല...
നിന്റെ ഒരു നിമിഷത്തെ മൗനം പോലും എന്നെ ഇല്ലാതാക്കുന്നു...ഗുഡ് നൂൺ

Thursday, 23 March 2017

കണ്ണിൽ നോക്കി കഥകൾ പറഞ്ഞിരിക്കാനും
മനസ്സിലെ മോഹങ്ങൾ പൂവണിയിക്കാനും
ഞാൻ കണ്ട സ്വപ്നങ്ങൾ പങ്ക് വെക്കാനും
ജീവിതകാലം മുഴുവൻ എന്നെ സ്നേഹിക്കാനും
നീ എന്റെ കൂടെ ഉണ്ടാവുമെങ്കിൽ, എന്റെ മരണം  വരെ എന്റെ വലത്തെ കൈയ്യ്
നിന്റെ ഇടം കൈയ്യ്  ചേർത്ത് പിടിച്ചു ഞാൻ ഉണ്ടാക്കും എന്നും എപ്പോളും നിനക്ക് കൂട്ടായി ....ശുഭ രാത്രി, സുഖ നിദ്ര ...

Wednesday, 22 March 2017

അറിയാതെ തോന്നിയ ഒരു മോഹമാണ്...
നിന്നിലേക്ക് എന്നെ കൂടുതൽ അടുക്കാൻ പ്രരിപ്പിക്കുന്നത്,
പക്ഷെ..നീ ആരാണെന്നോ...? നിന്റെ ആഗ്രഹങ്ങൾ എന്താണെന്നോ..?
അറിയില്ല!! ആ ഉണ്ട കണ്ണുകളും ചുണ്ടിനു മുകളിലെ മറുകും
തൊട്ടാൽ പൊള്ളുന്ന കാന്താരിയുടെ സ്വഭാവവും ഉള്ള നിന്നെ
കണ്ടപ്പോഴേ തുടങ്ങിയതാ എന്റെ ഇടനെഞ്ചില്‍
പഞ്ചാരി മേളം, ഇനിയും കുറച്ചു നിന്റെ languagil,  എന്റെ  വിഷമങ്ങൾ മനസിലാക്കി സമാധാനിപ്പിക്കാൻ ഖൽബറിയുന്ന മറ്റൊരു ഖൽബുണ്ടെങ്കിൽ ഇടക്കൊക്കെ മിഴി നിറയുന്നതും ഒരു സുഖമാണ്.....
പരസ്പരം അറിയാതെ ദുനിയാവിനെ പോലും മറന്ന് ആ ഖൽബുകൾ സ്നേഹിക്കുന്ന നിമിഷം പരസ്പരം ഒന്ന് ചേരുന്ന നിമിഷം അത് മാത്രമായിരിക്കും...... ശുഭ രാത്രി , സുഖ നിദ്ര ..

Sunday, 12 March 2017

മനസ്സിനുള്ളിലെ മറ്റൊരു ജീവിതമാണ് പ്രണയം, നിന്റെ പ്രണയം ആ കണ്ണുകൾ എനിക്ക് പറഞ്ഞു തന്നു, നീ എനിക്കാരാണ്
പലവട്ടം ഞാൻ എന്നോടുതന്നെ ചോദിച്ചിട്ടുണ്ട്, അതിനുത്തരം ഇല്ലെന്നതാണ് സത്യം..ശ്വസിക്കുന്ന ശ്വാസത്തെ എങ്ങിനെയാണ് ഞാൻ കൈവെള്ളയിൽ എടുത്തൂ കാണിക്കുക, പടച്ചോൻറ്റെ വിധിയും... നിന്റെ ഇഷ്ടവും... ഉണ്ടെങ്കിൽ വരുമൊരുനാൾ..... നീ തേടി ഞാൻ , നീ  ഈ ദുനിയാവിന്റെ ഏതു  കോണിൽയാണെങ്കിലും  എന്റെ ജീവിത അവസാനം വരെയും ഈ കണ്ണുകളിൽ നോക്കിരിക്കാനായി , ഇപ്പോൾ ശുഭ രാത്രി , സുഖ നിദ്ര ..

Saturday, 11 March 2017

കാത്തിരിക്കാൻ  തുടങ്ങിയിട്ട്‌ കുറെ നാളുകളായി
കാണാതാക്കുമ്പോൾ  മറക്കുമെന്ന് നീ കരുതി കാണും...
പക്ഷേ മറക്കതെ കാത്തിരിക്കുകയാണു
ഞാൻ ഇന്നും നിനക്ക്‌ വേണ്ടി,  ഈ ജന്മം മുഴുവൻ നിനക്കൊപ്പം ജീവിച്ച് തീർക്കാൻ ഞാൻ കണ്ട സ്വപ്നങ്ങൾ ഒരു കുന്നോളമായിരുന്നു... പക്ഷേ അതിനൊന്നും ഒരു കടുക് മണിയുടെ ആയുസോ വിലയോ ഇല്ലെന്ന് കാലം ഇന്ന് തെളിയിച്ചു... യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാനുള്ള മനകട്ടി ഇല്ലാത്തതിനാൽ ചോദിക്കുവാ.!!! ആത്ഥമർത്ഥമായ് ഒരു തവണയെങ്കിലും നീ എന്നെ സ്നേഹിച്ചിട്ടുണ്ടോ????? ശുഭ രാത്രി , സുഖ നിദ്ര

Friday, 10 March 2017

പറഞ്ഞു അറിയാൻ പറ്റാത്ത ഒരു സ്നേഹമുണ്ട്  എനിക്ക് നിന്നോട് .,
സ്നേഹിക്കാൻയാണെങ്കിലും  , തല്ലുകൂടാൻയാണെങ്കിലും
സ്വപ്‌നങ്ങൾ  പങ്കുവയ്ക്കാൻയാണെങ്കിലും നീ എന്നും കൂടെയുണ്ടാകുമെന്ന വിശ്വാസമാണ് ജീവിക്കാൻ പ്രേരിപ്പിക്കുന്നത് ..നമ്മെ  അത്മാ൪ത്ഥമായി സ്നേഹിക്കുന്നവ൪ ഒരിക്കലു൦ നമ്മെ വിട്ടു പോവില്ല....
ഉപേക്ഷിക്കാ൯ ആയിര൦ കാരണങ്ങളുണ്ടെൻകിലു൦ നിലനി൪ത്താ൯ ഒരു കാരണമെ൯കിലു൦ അവ൪ കണ്ടെത്തു൦....അങ്ങനെ ഒരാളെ തിരിച്ചറിയുന്നത്തിലാണ് നമ്മുടെ വിജയം അത് പ്രണയതിലയാലും ജീവിതത്തിലായാലും, ശുഭ രാത്രി , സുഖ നിദ്ര ...

Thursday, 9 March 2017

എന്റെ ജീവനെക്കാൾ ഏറെ ഞാൻ നിന്നെ ആഗ്രഹിച്ചത് കൊണ്ടണോ എന്ന് അറിയില്ല ദൈവം നിന്നെ ഹൃദയത്തോട് ചേർത്ത് നിർത്തിയത്...
നിന്നോട് എനിക്കുള്ള വികാരം..അത് എനിക്ക് എന്നും ഒരു അത്ഭുതമാണ്..ഇഷ്ടം,പ്രണയം അതൊക്കെ വെറും വാക്കുകൾ മാത്രമായിരുന്നു എനിക്ക്,നിന്നെ അറിയും നാൾ വരെ...മരുഭൂമിയിലെ കുളിർ മഴ പോലെ എൻ ജീവനിലേക്ക് വന്നിറങ്ങിയ സഖീ...
ഒരായിരം ചുടുചുംബനങ്ങൾ നിൻ കവിൾ തടത്തിൽ
ചങ്ക് പറിച്ച് തരുമെന്നൊന്നും ഞാന്‍ പറയില്ല.. ചങ്കിലെ ഇടിപ്പ് നിൽക്കും വരെ ഉണ്ടാകും കൂടെ, ശുഭ ദിനം ..