Tuesday, 13 February 2018

 തിരിച്ചു കിട്ടാത്ത പലതും ഉണ്ട് ഓർമ്മിക്കാൻ..
നിന്നെകുറിച്ചള്ള, നിന്നോട് ഒരുമിച്ചുള്ള നിമിഷങ്ങൾ എന്നെ ഇപ്പോഴും  ഒരുപാട് വേദനിപ്പിച്ചുകൊണ്ടിരിക്കുന്നു... എന്നെ തനിച്ചാക്കി നീ എവിടെ പോയി... കേവലം ഒരു നിമിഷത്തെ ആവേശത്തിനല്ല ഞാൻ നിന്നെ സ്നേഹിച്ചത്‌... ഞാൻ ശ്വസിക്കുന്ന ശ്വാസം പോലും നിനക്ക് വേണ്ടി ആയിരുന്നു.... എന്റെ ഓരോ ഹൃദയിടിപ്പു  പോലും നിനക്കായ്‌ കാത്തിരിക്കുകയായിരുന്നു, നിന്നെ  കണ്ട നിമിഷം ഞാൻ ഇപ്പോഴും മറന്നിട്ടില്ല, കണ്ണീരിൽ,  പുഞ്ചിരിയിൽ,  സങ്കടത്തിൽ ,  സന്തോഷത്തിൽ.. ഈ കൊച്ചു ജീവിതത്തിലെ എല്ലാ സമസ്ത ഭാവങ്ങളിലും ഞാൻ നിന്നെ സ്നേഹിക്കും... അവളോളം സ്നേഹിച്ചു പോയ ആ ഓർമ്മകളെ മരണം വരെ നെഞ്ചോട് ചേർത്ത് പിടിക്കും...  Happy Valentines Day My Dear...

Friday, 24 November 2017

'എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നറിയില്ല'.....


നിനക്കായ് നിദ്ര വഴിമാറിപ്പോയ യെൻ കൺപീലികളിൽ പ്രണയം സ്വപ്നങ്ങൾ ചാലിച്ച്
മഷിയെഴുതുമ്പോൾ മനസ്സിലറിയാതെ കോറീടുന്നത് നിന്റെ ചിത്രങ്ങൾ മാത്രം...
അകന്നകന്നു പോയീടുമ്പോൾ നീയറിയുന്നില്ല നിന്നോടൊപ്പം എന്നിൽ നിന്നകന്നീടുന്നയെൻ ശ്വാസ താളത്തെ..എന്റെ നിദ്രയിൽ എനിക്കു കൂട്ടായ
നിന്റെ നിശ്വാസം ഇന്നില്ലാതാവുമ്പോൾ നിന്റെ ഓർമ്മകൾ നിറം ചാർത്തിയ
എന്റെ സ്വപ്നത്തിൻ ചിതയൊരുങ്ങുന്നു..കൈവിരൽ തുമ്പാൽ നീ തൊട്ടുണർത്തിയ
എന്റെ മനസ്സിൻ വീണകമ്പികൾ ഒരു ശ്രുതി മീട്ടാനാവാതെയിന്നതിൻ
തന്ത്രികൾ മുറുകീടുന്നു.. ചിലപ്പോഴൊക്കെ മനസ്സല്‍പ്പം ശാന്തമാവാറുണ്ട്.
പെയ്തൊഴിഞ്ഞ ആകാശം പോലെ ഇരുണ്ട മേഘങ്ങളില്ലാതെ,തിരയടങ്ങിയ തീരം പോലെ ആര്‍ത്തിരമ്പുന്ന ശബ്ദ കോലാഹലങ്ങളില്ലാതെ...ആ നിമിഷത്തില്‍ എനിക്കെന്‍റെ പ്രണയം പോലുമന്യമാണ്.സുപ്രഭാതം , ശുഭ ദിനം ..

Sunday, 12 November 2017

നടന്നു തീർന്ന വഴികളിൽ ഏതോ നിമിത്തം പോലെ നിന്നെ കണ്ടു മുട്ടി ഏതോ നിമിഷത്തിൽ കാലം നമ്മളെ കൂട്ട്കാരാക്കി കൊഴിഞ്ഞു വീണ നിമിഷങ്ങളെ നോക്കി കണ്ണ്നീർ മഴ ആർത്തലച്ചു പെയ്യുകയാണ് ആരുടെയൊക്കെയോ നൊമ്പരമോ വിരഹമോ പ്രണയമായക്കെയോ മനസ്സിനെ പുൽകി ഉണർത്തുകയാണി മഴ പൊഴിക്കുമ്പോഴും ഓർമ്മകളിൽ നമ്മുടെ സ്വപ്‌നങ്ങൾ ബാക്കിയാക്കി യാത്ര പറയത് പിരിയുമ്പോൾ ഒടുവിൽ എനിക്കുറങ്ങുവാൻ നിന്റെ ചുവട്ടിൽ ഒരിടം വേണം...
ചുവന്ന പൂവിനോടുള്ള പ്രണയം പലകുറി എത്തിച്ച വാകമരച്ചോട്ടിൽ.. തനിച്ചിരുന്നു പ്രണയം പങ്കിട്ട നിന്റെ തണലിൽ...
ഇനിയെന്റെ ഓർമകൾക്ക് മീതെ പൊഴിയുക.. ഒരു പ്രണയ വിരഹത്തിന്റെ ദുഃഖം എന്റെ മനസിലും തളം കെട്ടിക്കിടന്നിരുന്നു.
ഇന്നെന്റെ ഹൃദയത്തില് ഞാനൊരു കല്ലറ തീര്ക്കുന്നു.നിനക്കായി ഞാനെന് മനസ്സില് നട്ടു നനച്ചു വളര്ത്തിയ സ്നേഹപൂക്കള്, നിനക്ക് വേണ്ടാത്ത,നീ പിച്ചിയെറിഞ്ഞ ആ പൂക്കള് ഇനിയവിടെ അന്ത്യവിശ്രമം കൊള്ളും,ഒരിക്കലും ഉണരാത്ത നിദ്രയിൽ ലയിച്ചു അവയൊക്കെയും എന്നുമെന്റെ മനസ്സിൽ തന്നെ ഉണ്ടാവും.പ്രതീക്ഷ നിറഞ്ഞ എന്റെ കാത്തിരിപ്പിനപ്പുറം നീ തിരിച്ചറിയാന് ശ്രമിക്കാതെ പോയ
എന്റെ മനസിന്റെ വിങ്ങൽ ,നിന്റെയുള്ളിൽ ഒരു പുനർചിന്തക്ക് കാരണമാവില്ലെന്നരിയാം....എങ്കിലും .......ജനിമ്രിതികൾക്കപ്പുറം
ഇനിയുമൊരു ജന്മമുണ്ടെങ്കിൽ .................നിനക്കായ് .....ഞാൻ വീണ്ടും ..വരും ... ശുഭ രാത്രി , സുഖ നിദ്ര ....

Tuesday, 10 October 2017

ഞാൻ സ്നേഹിച്ചത് നിന്റെ സൗന്ദര്യത്തെയല്ല..................
എന്നെ ജീവനേക്കാളേറെ സ്നേഹിക്കുന്ന നിന്റെ മനസ്സാണ്...
ഞാനൊന്നു പിണങ്ങുമ്പോൾ നിറയുന്ന നിന്റെ കണ്ണുകളാണ്....
എനിക്കായി കാത്തിരിക്കുന്ന നിന്റെ ഹൃദയമാണ്....
കുറച്ചുനേരം കാണാതാവുമ്പോൾ അന്വേഷിക്കുന്ന ആ പേടിയാണ് പിന്നെ നിന്റെ നിഷ്കളങ്കമായ ആ പുഞ്ചിരിയാണ്....
അവൾക്കറിയില്ലല്ലോ, അവളേക്കാൾ വലുതായി എനിക്ക്
ആരുമില്ലെന്ന്...
അവളോട് ഓരോന്ന് പറയുന്നതും , വഴക്കിടുന്നതുമെല്ലാം അവളുടെ
മനസ്സിൽ എന്നോട് ദേഷ്യം തോന്നുമ്പോൾ ഞാൻ പഞ്ചാരയടിക്കാൻ
പോകാത്തതും......
മറ്റൊന്നും കൊണ്ടല്ല,
എനിക്ക് അവളോടുള്ള സ്നേഹം
അത് എന്നും എൻ്റെ മനസ്സിൽ ഉണ്ടാകും,
അത് ചുമ്മാ പുറത്തൊരു പ്രഹസനം പോലെ കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല......
അതിനെ എൻ്റെ അഹങ്കാരമായും, സ്വാർത്ഥതയായി കണ്ടാലും
കുഴപ്പമില്ല......
എന്നിലെ സ്നേഹം ഒരിക്കലും ഒരു കളങ്കമില്ലാതെ
അവളോടൊപ്പമുണ്ടാകും.........സുപ്രഭാതം , ശുഭ ദിനം ......

Monday, 9 October 2017

എന്നെ ഇഷ്ടപ്പെടാൻ ഒരുപാട്‌ കാര്യങ്ൾ ഉണ്ടെന്ന് അന്ന് അവൾ എന്നോട്‌ പറഞ്ഞിരുന്നു.പക്ഷെ ഇന്ന് എന്നെ വെറുക്കാനും ഒരുപാട്‌ കാരണങ്ങൾ ഉണ്ടെന്നും പറയുന്നു .കാരണം ഉണ്ടാകും എന്നതിൽ ഉപരി കണ്ടെത്തിയിട്ടുണ്ടാകും എന്നു പറയുന്നതാവും ശരി, കൈ കോർത്ത്‌ പിടിച്ച ആ ദിനങ്ങൾ പിന്നെ നേരം പോക്കിന് വേണ്ടി ചെയ്ത ചില കാര്യങ്ങൾ.അങ്ങനെ അങ്ങനെ എത്ര എത്ര കാര്യങ്ങൾ.എന്നാൽ ഇന്ന് എനിക്ക്‌ അതുമാത്രമാണു എന്റെ
ആകെ സമ്പാദ്യം .മഴയിൽ കുളിച്ച്‌ മനസ്സ്‌ പങ്കിട്ട്‌ ആ നാളുകൾ, ഒരിക്കലും പിരിയില്ല എന്ന് പറഞ്ഞ അവൾ  എന്ന് എന്നെ  ഒറ്റപ്പെടലിന്റെ പടുകുഴിലേക്കു തളിട്ടു , സങ്കടമോ പരിഭവമോ ഇല്ല... എവിടെ ആയിരുന്നാലും നീ സന്തോഷത്തോടെ ഇരുന്നാൽ മതി , ശുഭ രാത്രി , സുഖ നിദ്ര ...

Friday, 6 October 2017

നമുക്കിടയിൽ ഉയർന്നു വരുന്ന ഒരു ചോദ്യം അതാണു ഇന്ന് പറയുന്നത്‌
ഞാൻ നിന്റെ ആരുമല്ല
ഈ ചോദ്യം നാം ചിലരോട്‌ ചോദിക്കാറുണ്ട്‌.
ഇല്ലെ ഉത്തരം മൗനം ആകുന്നിടത്ത്‌ അവസാനിക്കുന്ന ചില ബദ്ദങ്ങൾ.ചിലപ്പോ ആ ചോദ്യം തന്നേ അവസാനിപിക്കും.
വിറയാർന്ന ചുണ്ടാൽ വീണ്ടും ചോദിക്കാൻ തോന്നുമോ ആ ചോദ്യം.
അടി വയറ്റിൽ തുടങ്ങി കഴുത്തോളം ഒരു വേദന ഉടലെടുക്കും
ഒരു വാക്ക്‌ മിണ്ടാൻ
സകല ദൈവങ്ങളോടും കൈ കൂപ്പി തൊഴുതു പോകുന്ന നിമിഷം, പെയ്തു തീരാത്ത ദാഹവുമായി ഞാൻ നിൻ അരുകിൽ പ്രിയ തോഴി അറിഞ്ഞു ഞാൻ നിൻ മോഹം ഇന്നലെ കളുടെ രാത്രിൽ
നിനച്ചിരിക്കാതെന്‍ സ്വപ്നങ്ങളില്‍ ചേക്കേറിയ പ്രിയ തോഴി ....
നിന്‍ പ്രണയം എപ്പോഴാണ് ഞാന്‍ അറിഞ്ഞത്.....ആകാശ നീലിമയും കടലിന്നാഴവും അളക്കുവാനാകുമോ..?
അത്രമേല്‍ ഗാഡമാണ്‌ എന്‍റെ പ്രണയം .....
വഴിപിരിഞ്ഞു പോകുമെങ്കിലും എന്‍ കൈമുതല നിന്‍ ആര്‍ദ്രമാം ഓര്‍മ്മകള്‍ മാത്രം ....സുഖവും ദുഖവും  കണ്ണീരും കിനാവും ജീവന്റെ മധുരമാം നേര്‍കാഴ്ചകള്‍ മാത്രമെന്ന് , Miss You Lots .... ശുഭ രാത്രി , സുഖ നിദ്ര ....

Wednesday, 27 September 2017

വിരഹം വല്ലാത്തൊരു അവസ്ഥയാണ്......
പ്രണയം തകരുമ്പോൾ ചുറ്റുപാടുമുള്ളവർ
പറയും "നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട വിട്ടു കള"....ഒന്ന് ചിരിച്ചു കൊണ്ട് നമ്മൾ പറയും "ഏയ് ഒന്നുമില്ല ഞാൻ അതൊക്കെ അപ്പോഴേ മറന്നു" .
പക്ഷെ......
ജീവിത യാത്രയുടെ ഓരോ വഴിയിലും ആ ഓർമ്മകൾ നമുക്കൊപ്പം ഉണ്ടാവും നമ്മൾ എത്രയൊക്കെ മറക്കാൻ
ശ്രമിച്ചാലും.നൊമ്പരപ്പെടുത്തുന്ന ആ ഓർമ്മകൾക്ക് ഒരു സുഖമാണെന്നാണ്
പലരും പറയാറുള്ളത്,,.....,,,
കാലത്തിന്റെ കുത്തൊഴുക്കിൽ തീരം
തേടി തളരുന്ന ഏകാന്തമായ നമ്മുടെ നിമിഷങ്ങളിൽ
ആ ഓർമ്മകൾക്ക് നെഞ്ച് പൊള്ളിക്കുന്ന വേദനയുണ്ടാവും ...ശുഭ രാത്രി, സുഖ നിദ്ര .