Tuesday, 30 May 2017

എന്റ്റെ പ്രണയം നിന്റെ ആത്മാവിനോടാണ്..
അത് വലിച്ചിഴച്ച് അടുപ്പിച്ചതല്ല,
ഏച്ചുകെട്ടി യോജിപ്പിച്ചതല്ല,
താനേ പടർന്ന മുല്ലവള്ളിപോൽ നീയെന്നോട്
ഇഴുകിചേരുകയായിരുന്നു, ഇന്ന് നിന്നെ നോക്കാതെ ഞാൻ
നടന്നകന്നപ്പോള്‍ നിനക്ക് വേദനിച്ചുവെങ്കിൽ ...ഈ പ്രണയത്തിനായി
കാത്തിരുന്ന ദിനങ്ങളിൽ ഞാൻ എത്ര മാത്രം വേദനിച്ചിരിക്കും.....ശുഭ രാത്രി , സുഖ നിദ്ര .....

Sunday, 21 May 2017

എന്റെ പ്രണയം കവർന്നെടുത്ത്‌ നിന്റെ മിഴികൾ യാത്രയാവുമ്പോൾ എന്റെ മിഴിയിലെ കണ്ണീരുകൊണ്ട്‌ ഞാൻ രചിച്ച കാവ്യമാവരുത്  നിന്നോടുള്ള എന്റെ പ്രണയം.... നിന്റെ സ്വപ്നങ്ങളിൽ എനിക്കെരിടം തന്നാ നീ  അത് തിരിച്ചു എടുക്കുവാൻ തുടങ്ങുമ്പോൾ ..."ഞാൻ നിനക്ക് ഒരു ശല്യമായി മാറിയെങ്കിൽ തുറന്ന് പറയണം നീ, ആ നിമിഷം ഞാൻ മാറിത്തന്നിരിക്കും., അല്ലാതെ മൗനം കൊണ്ടെന്നെ കൊല്ലരുത്.. പറയാതെ നീ പോയാൽ നിന്റെ വരവും കാത്തു ഞാനിരിക്കും.,ഹൃദയത്തിന് ആ വേദന താങ്ങാവുന്ന നാൾ വരെ.." സുപ്രഭാതം , ശുഭ ദിനം

Thursday, 18 May 2017

എനിക്കൊരു പെണ്ണുണ്ടായിരുന്നു  "എടീ" എന്ന് വിളിച്ചാൽ "പോടാ" എന്ന് പറയുന്നവളെയല്ല.. ദേഷ്യം പൂണ്ട് എടീ എന്ന് വിളിച്ചാൽ പരിഭവം കാട്ടി പിണങ്ങുന്ന തോട്ടാവാടിയാണ് അവൾ ...പിന്നീട് അവളുടെ ഈറനണിഞ്ഞ കണ്ണുകളിൽ നോക്കി ആ നെറ്റിയിലൊരു മുത്തം കൊടുത്ത് "സാരല്ല്യ
മുത്തേ  പോട്ടെ" എന്ന് പറയുമ്പോൾ ഒരു തേങ്ങലോടെ
എന്നോട് ഇപ്പം ഒട്ടും ഇഷ്ടമില്ല എന്ന് പറഞ്ഞു കൊഞ്ചുന്നവൾ, എല്ലാ പരിഭവങ്ങൾക്കും ഒടുവിൽ എന്റ്റെ മുടി ഇഴകളെ തഴുകി നിറുകയിൽ മുത്തും വെച്ച് എന്നെ നിദ്രയിൽ ആഴ്ത്തുന്നവൾ .. നിന്ന് ആ സ്നേഹം എല്ലാം എനിക്ക് അന്യമായിരുക്കുന്നു , വിട കോലി അവൾ നടന്ന അകന്ന പാതയിൽ വീണ്ടും  ഞാൻ  ഏകനായി ...ശുഭ രാത്രി , സുഖ നിദ്ര ..