Tuesday, 15 August 2017

പ്രണയമായിരുന്നു എല്ലാറ്റിനോടും.....
പോയ വഴികളിലെല്ലാം പ്രണയത്തിന്റെ നേർത്ത തുള്ളികൾ എന്നെ തലോടിപോയപ്പോൾ പ്രണയത്തിന്റെ നനുത്ത സ്പർശം ഞാൻ അറിഞ്ഞു. .നഷ്ടപ്പെട്ട എന്റെ പ്രണയത്തെക്കുറിച്ചു ഞാൻ പറയാം.,ഒരായിരം സ്വപ്നങ്ങളും മോഹങ്ങളും ഹൃദയത്തിൽ സൂക്ഷിച്ചു  എന്റെ പ്രണയം പൂവിട്ടു അതിൽ പാട്ടുകളുണ്ടായിരുന്നു , കവിതകളുണ്ടായിരുന്നു, പ്രണയം എത്ര പരിശുദ്ധമാണെന്ന് ഞാൻ അറിഞ്ഞത് അവളിലൂടെയാണ്, പക്ഷെ ഇന്ന് എനിക്ക് പ്രതികൂലമായി അത് വിധി കൽപ്പിച്ചു ,അതെ ഒരു പ്രണയനഷ്ടം ഉണ്ടാകണം ഒരിക്കലെങ്കിലും, അതെ ഇന്ന് അത് എന്റെ കാര്യത്തിലും സംഭവിച്ചു  ജീവനിൽ നിന്നും ആത്മാവ് വിട്ടുപോകുന്ന ഒരു
 തരം വേദന കണ്ട സ്വപ്നങ്ങളെല്ലാ ഒരു നിമിഷം കൊണ്ട് നിലം പതിച്ചു ,നഷ്ടമാകുമ്പോൾ പൊട്ടികരയുന്ന മനസ്സിന്റെ വിങ്ങലുകൾ എന്നെ കാർന്നു തിന്നുന്നു...  കാത്തിരിക്കാനും പ്രണയിക്കാനും കൂടെയുണ്ടായിരുന്നയാൾ പെട്ടന്നൊരിക്കൽ ഇല്ലാതാകുന്നതിന്റെ സങ്കടം , എനിക്ക് നിദ്രകൾ  ഇല്ലാത്ത രാവുകൾ സമ്മാനിക്കുന്നു ... പണ്ട് ആരോ ഓട്ടോഗ്രാഫിൽ എഴുതിയ വാക്കുകൾ സത്യമാകുന്നു...പ്രണയം ദുഖമാണ് ഉണ്ണീ... തമസ്സല്ലോ സുഖപ്രദം!  ശുഭ രാത്രി ....


No comments:

Post a Comment