Friday, 22 September 2017

ചില വിഷമങ്ങൾ ചിലരുടെ ചിരിച്ച മുഖം കണ്ടാൽ തീരും...പക്ഷേ ചിലർ സ്നേഹം പങ്ക് വെക്കുന്നത് കാണുമ്പോൾ. 
ചില വിഷമങ്ങൾ മനസിനെ വല്ലാതെ അലട്ടുമ്പോൾ
അതൊന്ന് പങ്ക് വെക്കാൻ ഒന്ന് ആശ്വസിപ്പിക്കാൻ നീ കൂടെ ഉണ്ടായിരുന്നുയെങ്കിൽ 
 എന്ന് കൊതിച്ചുപോയ നിമിഷങ്ങൾ ജിവിതത്തിൽ പലപോഴും കടന്ന് പോയിട്ടുണ്ട്. 
നീ എനിക്ക് നൽകിയ സ്വപ്നങ്ങൾ പ്രതീക്ഷകൾ കാതോരം കാതോരം നാം ചൊല്ലിയ വാക്കുകൾ.
വസന്തതെ തഴുകിയ കാറ്റ് പോലെ നീ വഴുതി അകന്നതും എല്ലാം മനസിന്റ്റെ തിരശീലയിൽ മിന്നി മറയുന്ന ചിത്രം പോലെ തോന്നുന്നു. 
കാലം ജീവിതത്തെ ഒരുപാട് മുമ്പോട്ടു  കൊണ്ടുപോകുമ്പോൾ ചില നിമിഷങ്ങളിൽ ജീവിതം ഇതിനെ ഒർമയെന്ന് വിളിച്ചേക്കാം. 
പക്ഷെ ഹൃദയത്തിന് അത് എന്നും വേദന തന്നെയാണ്.ചില തിരിച്ചറിയലുകള് നമ്മെ ഒരുപാട് മാറ്റിയെടുക്കും ....
ചില വിഷമങ്ങൾ നമ്മെ ഒരു നിസംഗ അവസ്ഥയ്ലേക്ക് തള്ളി വിടും ...
പിന്നെ ജീവിതത്തിൽ എന്തിനെയും നേരിടാൻ മനസ്സ് തയ്യാറായി കഴിഞ്ഞിട്ടുണ്ടാവും.
.ചില കാര്യങ്ങളിൽ നാം പറയാറില്ലേ പകരകാരൻ എന്നൊക്കെ അതുപോലെ അവളോടുളള സ്നേഹത്തിൽ ഞാനും ആരുടെയോ പകരകാരനായിരുന്നു.... ശുഭ രാത്രി സുഖ നിദ്ര ...

No comments:

Post a Comment