Saturday, 23 September 2017

ഹൃദയതീവ്രതയില്‍ നിനക്കായ് ഞാന്‍ രചിച്ച കവിതയാണു എനിക്കു നിന്നോടുള്ള എന്‍റെ പ്രണയം...
ഋതുകാലഭേദമില്ലാതെ നിനക്കായ് ഞാന്‍ മനസ്സില്‍ സൂക്ഷിച്ച എന്‍റെ പ്രണയം..
നിന്നെ പരിചയപെട്ട അന്നു മുതല് നിന്റെ സാമീപ്യം എനിക്ക് ഇഷ്ടമായിരുന്നു നിന്നോടോപ്പമുള്ള ഓരോ നിമിഷവും
എന്റെ മനസു സന്തോഷിക്കുകയായിരുന്നു.
എന്റെ മനസിലെ ചിത്രങ്ങൾക്ക് നിറം പകർന്നു വീണ്ടും എന്നിൽ പ്രതീക്ഷയുടെ സ്വപ്നങ്ങൾ സമ്മാനിച്ച് നീ എന്നിൽ നിറയുകയായിരുന്നു.
നിന്നെ അറിയാൻ തുടങ്ങിയ നേരം എന്നിൽ ഉണ്ടായ കൗതുകം ഇന്ന് ഒരു പ്രണയമായ് എന്ന് ഞാൻ അറിയുന്നു. കാറും കോളും ഇല്ലാതെ നിന്റെ സൗഹൃദം പ്രണയമായ് എന്നിൽ പെയ്തിറങ്ങി നോവും നൊമ്പരങ്ങളും നല്കി ഓരോ ദിനങ്ങളും കടന്നു പോകുമ്പോൾ പിന്നെയും പിന്നെയും എന്റെ മനസ് കൊതിക്കുന്നുണ്ടായിരുന്നു ഒരു പ്രണയത്തിനു വേണ്ടി...
ഇന്നിതാ നിന്നിലൂടെ പ്രണയം എന്നിൽ നിറയുന്നു . ഏതോ ഒരു നിമിഷത്തിൽ നിന്നോട് ഞാൻ അടുത്തുപോയ് നിന്റെ വാക്കുകളിൽ നീ എന്നെ നിന്നിലേക്ക് ചേർത്തു. ഇതളുകളിൽ തേൻ നിറയുന്ന ഒരു ചുവന്ന പനിനീർ പുഷ്പം നിനക്കായ് ഞാൻ എന്റെ ഹൃദയത്തിൽ സൂക്ഷിക്കുന്നു . വിദൂരതയുടെ വിസ്മൃതിയിൽ നിന്റെ രൂപം എനിക്ക് അന്യമായിരുന്നെങ്കിലും. മുറിവിൽ തേൻ പുരട്ടുന്ന നിന്റെ വാക്കുകളിൽ ഞാൻ എന്നെ മറന്നു . ഓർമകളിലെ ചില്ല് കൂടിലെ സ്വപ്നങ്ങൾ സ്വതന്ത്രമായ് ...
ഇന്നലെയും എന്റെ സ്വപനത്തിൽ നീ നിറഞ്ഞു നിന്നു .. പകൽ എരിഞ്ഞൊടുങ്ങി അസ്തമനം ചെയ്യുന്ന സൂര്യന്റെ ചുവന്ന കിരണത്തിൽ നീ കൂടുതൽ സൗന്ദര്യം ഉള്ളവളായി..
എനിക്കും നിനക്കും ഇടയിലുള്ള അകലം എനിക്ക് വ്യക്തമാണ് എങ്കിലും എന്നിൽ നിന്നും നിന്നെ പറിച്ചെറിയാൻ എനിക്കാകുന്നില്ല ..... ഹൃദയത്തിൽ നിന്നോട് അടങ്ങാത്ത പ്രണയമാണ്.
കാണാൻ കൊതിക്കുന്ന നേരം നീ അരികിലുണ്ടെന്ന ഒരു തോന്നലാണെന്നെ ഉന്മേഷവാനാക്കുന്നത്.കാറ്റടിച്ച് ഇലയനങ്ങുന്ന നിഴലുകൾ എന്റെ ജനൽ ചില്ലുകളിളൂടെ ഒഴുകി നീങ്ങുന്ന നേരം നീ എന്നരികിലേക്കോടിയെത്തിയതാണെന്ന് ഞാൻ വെറുതെ ചിന്തിക്കും, മെല്ലെ നിന്നെയൊന്നു കാണാനായി ജനൽ ചില്ലിനപ്പുറം നോക്കുന്ന നേരം മനസ്സറിയും എല്ലാം ഒരു തോന്നലായിരുന്നെന്ന്.മനസ്സിൽ മുഴുവനായി നിറഞ്ഞു നിൽക്കുന്ന നിന്നോടുള്ള സ്നേഹത്തിന്റെ കൊച്ചു വികൃതി മാത്രമാണതെന്നു മനസ്സറിയും നേരം എന്റെ കരളിലൊരു കത്തി കുത്തിയിറങ്ങിയ നോവുമായി ഞാൻ പിടയും.നിന്റെ നിഴലായി ഞാൻ നിന്നെ പിന്തുടരാൻ ശ്രമിക്കുമ്പോളൊക്കെയും നീ മരീചികയാവുന്നു.നിന്നെ കണ്ടു ഞാൻ നിന്നടുത്തേക്കോടിയെത്തുന്ന നേരം നീയില്ല, .......
നിന്റെ വശ്യമായ പുഞ്ചിരിയുമില്ല, വ്യക്തമായ ചിത്രങ്ങളിൽ നിന്നും അവ്യക്തമായ എവിടേക്കോ മറഞ്ഞകലുന്നു. പിന്നെ അന്ധകാരത്തിന്റെ ഭയാനകമായ നിശബ്ദത മാത്രം, എവിടെയോ രാക്കിളികളുടെ കൂട്ടമായ കരച്ചിലുകളും,
നിനക്കായി മാത്രം ഞാന്‍ കാത്തുവെച്ച സ്നേഹം , ഇന്നെന്റെ മനസ്സില്‍ ചെറിയ വിരഹമായ് വിരിയുന്നുണ്ട്... എങ്കിലും നിന്റെ ചിന്തകള്‍, ഒരു മഴപോലെ ഇന്നും എന്നിലേക്ക്‌ പെയ്തിറങ്ങുന്നു.
ഇന്നും ഞാന്‍ നിന്നെയുമോര്‍ത്ത് അലിഞ്ഞില്ലാതാകുകയാണ്
ഓരോ നിമിഷവും .... എനിക്കായി മാത്രം നീക്കി വച്ച നിന്‍റെ . മൌനത്തെ ഒരു ചുവര്‍ ചിത്രത്തില്‍ തറച്ചു വച്ച് എനിക്കേറെ പ്രിയമുള്ള വാക്കുകള്‍ ഞാനൊന്ന് വരച്ചോട്ടെ എന്നിട്ട് നീ പോയ്ക്കോളുക ....  സ്വന്തം സ്വപ്‌നമായ് മാറും വിധിയുടെ കളിയരങ്ങല്ലേ ജീവിതം.. അന്നു ഞാൻ പാടിയ പാട്ടിൻ‌റെ പല്ലവി അറിയാതെ ഞാനിന്നോർത്തു പോയി.. “നിനക്കായ് തോഴി പുനർജനിക്കാം..ഇനിയും ജന്മങ്ങൾ ഒന്നു ചേരാം, ശുഭ രാത്രി , സുഖ നിദ്ര ..

No comments:

Post a Comment