Saturday, 23 September 2017

ഇന്ന് അവളുടെ ജന്മദിനമാണ് ഏകദേശം 4 വ൪ഷങ്ങൾക്കു മുമ്പ് ജീവിതത്തിലേക്ക് ഒരു ചെറുപുഞ്ചിരിയോടെ കടന്നുവന്നവൾ
ഞാൻ മറന്നെന്നു നടിച്ചത് അവളിലെ വ്യഗ്രത കാണാൻ വേണ്ടി
മാത്രമായിരുന്നു...ജീവിതയാത്രയിൽ വന്നു പോയേക്കാവുന്ന വെറുമൊരു അതിഥിയെ പോലെ കണ്ട അവളിന്നു൦ വന്ന പോലെ തന്നെ ആ യാത്രയുടെ ഭാഗമായി കൂടെയുണ്ടാകുമെന്നു വെറുതെ നിനച്ചു  അതുപോട്ടെ എന്റെ വിഷമങ്ങൾ എന്നിൽ തന്നെ ഒതുങ്ങട്ടെ .. ചുകന്ന വാകപൂക്കളെ നിങ്ങളിന്ന് അവൾക്കായി പൂക്കുക.എന്നിലെ വർണ്ണങ്ങളിന്നില്ല
മേഘങ്ങളെ നിങ്ങളിന്നു അവൾക്കായി മാത്രമായെന്നു പെയ്യുക
എന്നിലെ ആർദ്രത മരുഭൂമി കണക്കെയാണ്
കാഥികരെ, കവികളെ നിങ്ങളിന്നു അവൾക്കായി മാത്രമൊന്നെഴുതുക
എന്നിലെ വാക്കുകൾ ,കവിതകൾ ഇന്ന്
ദരിദ്രരാണ് ...അവള്‍ എന്നെ എല്ലാം പഠിപ്പിച്ചു, ചിരിക്കാനും കരയാനും സ്നേഹിക്കനുമെല്ലാം..പക്ഷെ അവള്‍ എന്നില്‍ നിന്നകലുംമ്പോൾ  ഒന്നുമാത്രം എന്നെ പഠിപ്പിച്ചില്ല, ഞാന്‍ എങ്ങനെ അവളെ മറക്കുമെന്ന്.. തിരിഞ്ഞു  നോക്കുമ്പോൾ കാലം ഒരുപാടു വേഗത്തിൽ ഓടിയതുപോലെ തോന്നും... എന്റെ മണ്ണാത്തിക്ക് ഒരു ആയിരം ജന്മദിന ആശംസകൾ ... ഇനിയും ഒരു നൂറു ജന്മ ദിനം ആഘോക്ഷിക്കാന്‍ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ ...

With Love ,

Mahesh 

No comments:

Post a Comment