ഈ രാവിൽ വെറുതെ ഞാൻ എന്റെ ആ പഴയ പുസ്തകതാളുകൾ മറിച്ചു.....അതിന്റെ ഉള്ളിൽ ഒരു കടലാസ് മടക്കി വെച്ചിട്ടുണ്ട്.... ആദ്യമായ് ഞാനും നീയും പരസ്പരം ഇഷ്s പെട്ടപ്പോൾ നിന്നെ കുറിച്ച് ഞാൻ എഴുതി വരച്ച വരികൾ...ഓർമ്മയുണ്ടോ നിനക്ക് അതു..? നിന്നെ സമ്മാനാർഹയാക്കിയ എന്റെ വാക്കുകൾ .....? ഇന്ന് സ്വപ്നങ്ങളുടെ ചായം ചേർത്ത് ഞാൻ എഴുതിയ ആ വരികൾ..... ആ വരികളിൽ ഇപ്പോൾ കണ്ണീരിന്റെ നന്നവുണ്ട്.... എന്റെ പ്രണയത്തിന്റെ ആർദ്രതയുണ്ട്...... ഇനിയും എഴുതുവാൻ ഏറെയുണ്ടെന്ന് എനിക്ക് തേന്നുന്നു... പക്ഷെ എഴുതുവാൻ വാക്കുകൾ കിട്ടുന്നില്ല.. ഒതുക്കി വെക്കാൻ ആവുന്നതല്ല എനിക്ക് നിന്നോടുള്ള പ്രണയം..... എങ്കിലും എന്റെ ഹൃദയത്തിൽ ഞാൻ ഇപ്പോഴും കുറിച്ചിടുന്നു........ ഒരായിരം വട്ടം.......
" എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് ജീവനാണ് "........!!! ശുഭ രാത്രി, സുഖ നിദ്ര..
" എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് ജീവനാണ് "........!!! ശുഭ രാത്രി, സുഖ നിദ്ര..

No comments:
Post a Comment