Thursday, 9 March 2017

ഏതു ദുഃഖത്തിലും ഓര്‍ക്കുമ്പോള്‍ ഹൃദയത്തെ എപ്പോഴും സന്തോഷിപ്പിക്കുന്ന ഒരു പ്രണയമുണ്ട് എനിക്ക് നിന്റെ ആ കണ്ണുകളോട്, ഞാൻ നിന്നെ മറന്നു എന്ന് നിനക്ക് "തോന്നുമ്പോൾ ", ഒന്ന് നീ ഓര്‍ക്കുക ഞാന്‍ നിന്നെ പ്രണയിച്ചനാള്‍ നിന്നോട് പറയാതെ ഞാനൊരു വാക്ക് നിനക്ക് തന്നിരുന്നു എന്റെ നീലകണ്ണുള്ള പെണ്ണെ എന്റെ ജീവിതകാലം മുഴുവനും കാവലിരുന്നോളാം ഞാൻ നിന്റെ സ്വപ്നങ്ങൾക്ക് ഇമ ചിമ്മാതെ രാവും പകലും ഒരു പോലെ തളരാതെ എന്ന്

അല്ലേലും ആ ഉണ്ടാ കണ്ണില്‍ നോക്കിയിരുന്നാല്‍ എങ്ങനാ ഉറക്കം വരുന്നേ എന്റെ പെണ്ണെ, നിന്നെ ഈ തോളൊടു ചേർത്ത് നിർത്തുമ്പോൾ
ഈ ലോകം മുഴുവൻ എന്നോട് പറയുമായിരുന്നു
നീ എത്ര ഭാഗ്യവാനാണെന്ന്.... ശുഭ രാത്രി , സുഖ നിദ്ര ...

No comments:

Post a Comment