Sunday, 26 February 2017

എന്റെ മൊഞ്ചത്തികുട്ടിക്ക്: പൊന്നു പോലെ നോക്കികൊള്ളാം എന്ന പഴഞ്ചൻ വാക്കല്ല.......

എന്റെ മൊഞ്ചത്തികുട്ടിക്ക്: പൊന്നു പോലെ നോക്കികൊള്ളാം എന്ന പഴഞ്ചൻ വാക്കല്ല.......: പൊന്നു പോലെ നോക്കികൊള്ളാം എന്ന പഴഞ്ചൻ വാക്കല്ല..... ഒരിറ്റ് കണ്ണീർ വീഴാതെ ഞാൻ നോക്കികൊള്ളാം പോരുന്നോ എന്റെ സ്വപ്നത്തിലെ രാജകുമാരിയായി, കാരണ...
പൊന്നു പോലെ നോക്കികൊള്ളാം എന്ന പഴഞ്ചൻ വാക്കല്ല..... ഒരിറ്റ് കണ്ണീർ വീഴാതെ ഞാൻ നോക്കികൊള്ളാം പോരുന്നോ എന്റെ സ്വപ്നത്തിലെ രാജകുമാരിയായി, കാരണം നിന്റെ മിഴികളുടെ ആ നോട്ടം.. നിന്റെ ചിരിയിൽ ഉള്ള ആ കുസൃതി.. നീ പിണങ്ങുമ്പോൾ ഉള്ള ആ മുഖം... മറക്കില്ല ഞാൻ അവസാനശ്വാസം വരെ...ശുഭ രാത്രി , സുഖ  നിദ്ര

Saturday, 25 February 2017

ശരിയാണ് നീ പറഞ്ഞത്   ഒരു നിമിഷം കൊണ്ട് എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത് നീയാണ്..നിന്റെ പ്രണയമാണ്
അതെ നീ വിട പറയാൻ ഒരുങ്ങുമ്പോൾ
വിട പറയാൻ വെമ്പുന്ന ഹൃദയത്തിൻ വേദന ഒരു വാക്കിൽ ചൊല്ലുവാനാകുമെങ്കിൽ , ഒരു വാക്കിലെന്നുടെ വേദന നിന്നെ അറിയിച്ചു യാത്രയായീടും ഞാൻ...

Friday, 24 February 2017

നിന്നെ പ്രണയിക്കുന്നത് , നാലു നേരം നിന്നോട് കൊഞ്ചാനോ, നാൽപ്പതു പേരെ കാണിക്കാനോ അല്ല ,പടാച്ചോന്റെ വിധിയും നിന്റെ ഇഷ്ടവും ഉണ്ടെങ്കിൽ വരുമൊരുനാള്‍... നിൻ മാറിൽ മഹറ് ചാർത്താൻ....ശുഭ രാത്രി , സുഖ നിദ്ര ..
അകലെ  നിന്നെങ്കിലും ഒരു മാത്ര നിന്നെയും കണ്ടിരുന്നു ഞാൻ.....
ആൾക്കൂട്ടത്തിന് ആരവങ്ങളിൽ പോലും നിന്റെ കൊലുസ്സിന്റെ താളം
ഞാൻ തിരിച്ചറിഞ്ഞിരുന്നു.... പൊട്ടിച്ചിരിക്കുന്ന നിന്റെ
കുപ്പി വളകളുടെ കൊഞ്ചൽ എനിക്ക് കേൾക്കാമായിരുന്നു.പക്ഷെ ഇന്ന് എന്റെ കണ്ണുകള്ക്കും കാതുകള്ക്കും മാത്രമേ നിന്നെ നഷ്ട്ടം ആയിട്ടുള്ളൂ എന്റെ മനസ്സിന് ഒരിക്കലും നിന്നെ
നഷ്ട്ടമാക്കാൻ  ആവില്ല ........

Thursday, 23 February 2017

എന്റെ മൊഞ്ചത്തികുട്ടിക്ക് പ്രണയത്തിന്റ്റെ  ഏറ്റവും നല്ല സുഖമുള്ള നോമ്പരം അതിനെ കുറിച്ചുള്ള ഓർമകളാണ് ഓർമ്മിക്കാൻ അധികം ഒന്നും ഇല്ലായിരിക്കാം
പക്ഷെ മറക്കാൻ കഴിയാത്ത
എന്തൊക്കെയോ അതിൽ ഉണ്ട്.ശുഭ രാത്രി , സുഖ നിദ്ര ..
ഓര്‍മ്മകള്‍ എന്നെ തലോടുന്ന ഈ രാവിൽ അവളെ മനസ്സില്‍ തലോലിക്കുമ്പോള്‍ അറിയാതെ വന്നണഞ്ഞൊരു വാരിളം കാറ്റ് എന്നോട് മന്ത്രിച്ചു..
നീ അവളെ പ്രണയിക്കുകയാണോ......?
ഒരു കുസൃതി ചിരിയോടു കൂടി വാരിളം കാറ്റെന്നെ നോക്കി നിന്നു...
അതെ..!! ഞാന്‍ അവളെ പ്രണയിക്കുകയാണ്.. ആത്മാര്‍ത്ഥമായി...........അവൾന്‍റെ എല്ലാമെല്ലാമാണിന്ന്... എന്നുള്ള എന്‍റെ മറുപടി കേട്ടപ്പോള്‍ മന്ദമാരുതന്‍ നാണത്തോടെ കുണുങ്ങിച്ചിരിച്ചു..
അപ്പോഴും ഞാന്‍ കാത്തിരുന്നു എന്‍റെ പ്രിയതമ എന്നരികില്‍ എത്തുമെന്ന പ്രതീക്ഷയിൽ .അവളുടെ വശ്യസുന്ദരമായ മിഴികളുടെ ഒരു നോട്ടത്തിന്നായി , നിന്റെ നക്ഷത്ര കണ്ണുകളെ എനിക്ക് മറക്കാൻ കഴിയില്ല....എനിക്കിനി എത്ര ജന്മങ്ങൾ ഉണ്ടായാലും ഞാൻ നിന്നെ മാത്രമേ പ്രണയിക്കൂ.... ശുഭ രാത്രി , സുഖ നിദ്ര ..
മനസ്സിൽ ദുഃഖം തോന്നുമ്പോൾ അത് മുഖത്തു പ്രകടമാകും എന്ന് പറയുന്നത് വളരെ ശരിയാണ് , നിനക്ക് ഇത് എന്ത് പറ്റി എന്ന് അമ്മ ചോദിച്ചപ്പോൾയാണ് എന്റ്റെ ഉള്ളിലെ സങ്കടം ഞാൻ തിരിച്ചു അറിഞ്ഞത് അതെ സ്നേഹത്തിനു പ്രതിഫലം കണ്ണുനീരാണെങ്കില്‍ ആ കണ്ണുനീര്‍ ഞാന്‍ ഇഷ്ടപ്പെടുന്നു..മനസ് വെന്തുരുകുന്നതാണോ കണ്ണുനീര്‍..? ആയിരിക്കാം...അതാകും കണ്ണുനീരിനു ഒരു ചൂട്..എന്‍റെ കവിളുകള്‍ക്ക് ചൂട് പകര്‍ന്ന്- കണ്ണുനീര്‍ ഒഴുകുമ്പോള്‍ മനസ്സാകെ ചുട്ടുപൊള്ളുന്നു..എങ്കിലും ഞാന്‍ സന്തോഷിക്കുന്നു..പ്രിയപ്പെട്ടവരുടെ കണ്ണുനീര്‍ കാണണ്ടല്ലോ..കണ്ണുനീര്‍ കവിള്‍ നനയ്ക്കുമ്പോള്‍..
ഞാനറിയുന്ന ഈ സുഖത്തിനു- ഒരുപാട് അര്‍ത്ഥങ്ങളുണ്ട്.. ഒത്തിരി ആശ്വാസങ്ങളുണ്ട്‌..എന്‍റെ കണ്ണുനീരില്‍ മറ്റാരൊക്കെയോ-
മഴവില്ല് കാണുന്നുണ്ടാവാം..എനിക്ക് പ്രിയപ്പെട്ട- ആരൊക്കെയോ പുഞ്ചിരിക്കുന്നുണ്ടാവാം..അതിനുമപ്പുറം ഞാനെന്തു നേടാന്‍..??
സ്നേഹം എന്നെ കരയിച്ചോട്ടെ..ഞാന്‍ സ്നേഹിക്കുന്നവരെ എന്നെന്നും-
സ്നേഹം കരയിക്കാതിരിക്കട്ടെ...അവര്‍ക്ക് വേണ്ടിയും ഞാന്‍ കരയാം..കാലമേ നീ എന്നിൽ മറവിയെ ചൊരിയുക ഇനിയും എന്നിൽ ഓർമകളെ നൽകാതിരിക്കുക, സങ്കടങ്ങൾ മനസ്സിൽ കുന്ന് കൂടുമ്പോൾ സത്യത്തിൽ വല്ലാതങ്ങ് മടുത്തു പോവും ജീവിതം ....... ശുഭ രാത്രി , സുഖ നിദ്ര ..